»   » മമ്മൂട്ടിയുടെ ടീമും മോഹന്‍ലാലിന്റെ ടീമും അന്താക്ഷരി കളിച്ചു, ജയിച്ചതാര്? വീഡിയോ കാണൂ

മമ്മൂട്ടിയുടെ ടീമും മോഹന്‍ലാലിന്റെ ടീമും അന്താക്ഷരി കളിച്ചു, ജയിച്ചതാര്? വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഇരു ചിത്രങ്ങളും മികച്ച അഭിപ്രായം നേടി മുന്നേറവെ കലക്ഷന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പുലിമുരുകനാണ്.

തിയേറ്ററിലെ പോരാട്ടം അവിടെ നില്‍ക്കട്ടെ, മമ്മൂട്ടിയുടെ സംഘവും മോഹന്‍ലാലിന്റെ സംഘവും അതിനൊക്കെ മുമ്പ് മറ്റൊരു ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ആ മത്സരത്തില്‍ ആരാണ് ജയിച്ചത്?

അമ്മയ്ക്ക് വേണ്ടി

താരസംഘടനയായ അമ്മ നടത്തിയ മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഈ ഏറ്റുമുട്ടല്‍. അന്താക്ഷരി മത്സരമായിരുന്നു പരിപാടി

ആരൊക്കെ തമ്മില്‍

മമ്മൂട്ടി, ജയറാം, ദിലീപ്, ഹരിശ്രീ അശോകന്‍, ബിജു മേനോന്‍ തുടങ്ങിവയവര്‍ അടങ്ങിയ ഒരു സംഘവും മോഹന്‍ലാല്‍, മുകേഷ്, സിദ്ദിഖ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അടങ്ങിയ സംഘവും തമ്മിലായിരുന്നു മത്സരം

റഫറി വെള്ളം കുടിച്ചു

ജഗദീഷാണ് റഫറിയായി എത്തുന്നത്. ഈ രണ്ട് ടീമിന്റെ ഇടയില്‍ നിന്ന് വെള്ളം കുടിയ്ക്കുന്ന ജഗദീഷിന്റെ അവസ്ഥയാണ് കഷ്ടം

വീഡിയോ കാണൂ

ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്ന ആ പഴയ വീഡിയോ കാണൂ.. സിരിച്ച് സിരിച്ച് മരിക്കും...

English summary
When Mohanlal, Mammootty team played the game Antakshari

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam