»   » മമ്മൂട്ടി ഡാന്‍സ് കളിക്കുന്നു എന്നറിഞ്ഞപ്പോള്‍ കാണാന്‍ പ്രഭുദേവയും മോഹന്‍ലാലും വന്നു !

മമ്മൂട്ടി ഡാന്‍സ് കളിക്കുന്നു എന്നറിഞ്ഞപ്പോള്‍ കാണാന്‍ പ്രഭുദേവയും മോഹന്‍ലാലും വന്നു !

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഒരുപക്ഷെ മറ്റൊരു നടന്‍ ഉണ്ടായിരിയ്ക്കില്ല. എന്നാല്‍ മികച്ച നടന്‍ എന്ന് പേരെടുത്ത മമ്മൂട്ടി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ടത് ഡാന്‍സിന്റെ പേരിലാണ്. അതേ ഡാന്‍സിനെ സെല്‍ഫ് ട്രോളായി ഉപയോഗിച്ച നടനും മമ്മൂട്ടി മാത്രം.

രണ്ടാമൂഴത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാന്‍ എന്തായിരിക്കും കാരണം, അല്ല പിന്മാറ്റിയതാണോ ?

വളരെ അത്യാവശ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ മമ്മൂട്ടി ഗാനരംഗങ്ങളില്‍ ഡാന്‍സ് ചെയ്യാറുള്ളൂ. അല്ലെങ്കില്‍ നടന്നും ഓടിയും അഡ്ജസ്റ്റ് ചെയ്യും. ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കാണാന്‍ ആരൊക്കെ വന്നു എന്നറിയാമോ...?

കിഴക്കന്‍ പത്രോസില്‍

സുരേഷ് ബാബു സംവിധാനം ചെയ്ത കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മമ്മൂട്ടിയുടെ ആ ഡാന്‍സ്. മദ്രാസില്‍ വച്ച് ഷൂട്ട് ചെയ്യുന്ന ഒരു ഗാന രംഗത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുകയായിരുന്നു.

പ്രഭുദേവ വന്നത്

അത്യന്താപേക്ഷികമായ ഘട്ടങ്ങളില്‍ മാത്രം ഡാന്‍സ് ചെയ്യുന്ന മമ്മൂട്ടിയ്ക്ക് വേണ്ടി, ആ ഗാനരംഗത്ത് നൃത്ത സംവിധായകനായി വന്നത് പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരമായിരുന്നു. മമ്മൂട്ടിയുടെ ചിത്രത്തിനാണ് രാജു കൊറിയോഗ്രാഫി നിര്‍വ്വഹിയ്ക്കുന്നത് എന്നറിഞ്ഞപ്പോള്‍ സഹോദരനൊപ്പം പ്രഭുദേവയും സെറ്റിലെത്തി.

പ്രഭുവിനെ കണ്ടപ്പോള്‍ മമ്മൂട്ടി ഞെട്ടി

സെറ്റില്‍ പ്രഭുദേവയെ കണ്ടതും മമ്മൂട്ടി ഞെട്ടി. സംവിധായകന്‍ സുരേഷ് ബാബുവിനെ രഹസ്യമായി വിളിച്ച് മെഗാസ്റ്റാര്‍ ചോദിച്ചു, 'ബാബു എന്തായിത്.. ഞാനാരാ കമല്‍ ഹസനോ?' .. പ്രഭുദേവ വെറുതേ വന്നതാണെന്നറിഞ്ഞപ്പോഴാണ് മമ്മൂട്ടിയ്ക്ക് സമാധാനമായത്.

ലാലും പ്രിയനും ലോഹിയുമെത്തി

അങ്ങനെ ഷൂട്ടിങ് ആരംഭിച്ചു. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മോഹന്‍ലാലും പ്രിയദര്‍ശനും ലോഹിതദാസും മദ്രാസില്‍ എത്തിയിരുന്നു. മമ്മൂട്ടി ഒരു ചിത്രത്തില്‍ ഡാന്‍സ് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍, രാത്രിയോടെ മൂവരും സെറ്റിലെത്തി.

മമ്മൂട്ടിയ്ക്ക് ആവേശമായി

സഹപ്രവര്‍ത്തകരെ കണ്ടതോടെ മമ്മൂട്ടിയ്ക്ക് ആവേശമായി. ഇത് കണ്ട് മോഹന്‍ലാല്‍ കൈയ്യടിച്ച് മമ്മൂട്ടിയ്ക്ക് വേണ്ട പ്രോത്സാഹനം നല്‍കി ആ നൃത്ത രംഗം കൊഴുപ്പിച്ചു..

English summary
When Mohanlal and Prabhu Deva came to watch Mammootty's dance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam