»   » അവസാനം നിമിഷം മാറ്റിയ ക്ലൈമാക്‌സ്; ശങ്കറിന്റെ തകര്‍ച്ചയ്ക്കും മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്കും കാരണം

അവസാനം നിമിഷം മാറ്റിയ ക്ലൈമാക്‌സ്; ശങ്കറിന്റെ തകര്‍ച്ചയ്ക്കും മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്കും കാരണം

Written By:
Subscribe to Filmibeat Malayalam

വില്ലനായി മലയാള സിനിമയില്‍ എത്തിയ മോഹന്‍ലാലിന് പ്രേക്ഷകര്‍ക്കിടയില്‍ ഒരു നായക പരിവേഷം ലഭിയ്ക്കുന്നത് എം മണി സംവിധാനം ചെയ്ത എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെയാണ്. ശങ്കറും മോഹന്‍ലാലും മേനകയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയത് പ്രിയദര്‍ശനാണ്.

ഒറ്റ നോട്ടത്തില്‍ ഒരു മ്യൂസിക്കല്‍ - റൊമാന്റിക് ത്രില്ലറായ എങ്ങനെ നീ മറക്കും എന്ന ചിത്രം മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായപ്പോള്‍ അത് ശങ്കറിന് തകര്‍ച്ചയായി. അവസാന നിമിഷം മാറ്റി എഴുതപ്പെട്ട ചിത്രത്തിന്റെ ക്ലൈമാക്‌സാണ് കാരണം. എന്നാല്‍ ആ ക്ലൈമാക്‌സ് എഴുതിയത് പ്രിയദര്‍ശനല്ല, ചിത്രത്തിന്റെ ഗാന രചയ്താവായ ചുനക്കര രാമന്‍ കുട്ടിയാണ്. ആ കഥ തുടര്‍ന്ന് വായിക്കൂ

അവസാനം നിമിഷം മാറ്റിയ ക്ലൈമാക്‌സ്; ശങ്കറിന്റെ തകര്‍ച്ചയ്ക്കും മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്കും കാരണം

തന്റെ ഉറ്റസുഹൃത്തായ ശംഭുവിന് (മോഹന്‍ലാല്‍) വേണ്ടി കാമുകിയെ (മേനക) വിട്ടുകൊടുക്കുകയാണ് പ്രേം കുമാര്‍ (ശങ്കര്‍). എന്നാല്‍ ആ ദുഃഖം സഹിക്കാന്‍ കഴിയാത്തതിനാല്‍ ഇവരുടെ കല്യാണത്തിന് ഗായകനായ പ്രേമം കുമാര്‍ വിഷം കഴിച്ച് പാട്ട് പാടി മരിക്കുന്നു.- ഇവിടെ സിനിമ അവസാനിപ്പിക്കാനാണ് പ്രിയദര്‍ശന്‍ തീരുമാനിച്ചത്. മരിച്ചാലും ഹീറോ ശങ്കറായിരിക്കും. ആരാധകര്‍ക്ക് സിംപതിയും തോന്നും.

അവസാനം നിമിഷം മാറ്റിയ ക്ലൈമാക്‌സ്; ശങ്കറിന്റെ തകര്‍ച്ചയ്ക്കും മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്കും കാരണം

എന്നാല്‍ ഇതിനെക്കാള്‍ തീവ്രത ശംഭു മരിക്കുന്നതാണെന്ന് ചുനക്കര രാമന്‍കുട്ടി അഭിപ്രായപ്പെട്ടു. എം മണിയും അത് സ്വീകരിച്ചു. ഒടുവില്‍ ക്ലൈമാക്‌സില്‍ ഒരു ട്വിസ്റ്റിട്ടു. പ്രേംകുമാറും ശോഭയും പ്രണയത്തിലാണെന്ന് നേരത്തെ തിരിച്ചറിഞ്ഞ ശംഭു, പ്രേം കുമാര്‍ എടുത്ത് വച്ച് വിഷം കഴിയ്ക്കുന്നു. ശോഭയെ സന്തോഷത്തോടെ പ്രേം കുമാറിന് ഏല്‍പിച്ച് ശംഭു മരിയ്ക്കുന്നിടത്ത് സിനിമ അവസാനിച്ചു.

അവസാനം നിമിഷം മാറ്റിയ ക്ലൈമാക്‌സ്; ശങ്കറിന്റെ തകര്‍ച്ചയ്ക്കും മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്കും കാരണം

അതുവരെ വില്ലന്‍ വേഷങ്ങള്‍ ചെയ്ത മോഹന്‍ലാല്‍ മരിയ്ക്കുന്നതില്‍ പ്രേക്ഷകരില്‍ യാതൊരു തര വികാരമാറ്റത്തിനും ഇടയാക്കില്ലെന്നും ക്ലൈമാക്‌സോടെ സിനിമ പരാജയപ്പെടും എന്നും പലരും അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ചില്ല. സിനിമ വിജയിക്കുകയും മോഹന്‍ലാല്‍ എന്ന നായകന്റെ ഹീറോയിസം അംഗീകരിക്കപ്പെടുകയും ചെയ്തു.

അവസാനം നിമിഷം മാറ്റിയ ക്ലൈമാക്‌സ്; ശങ്കറിന്റെ തകര്‍ച്ചയ്ക്കും മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്കും കാരണം

സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കര്‍ ചുനക്കര രാമന്‍കുട്ടിയെ വിളിച്ചിട്ട് പറഞ്ഞു, ഞാന്‍ ഔട്ടായി, മോഹന്‍ലാല്‍ ഇനി ഹീറോ ആണ് എന്ന്. അത് സത്യമായിരുന്നു. എങ്ങനെ നീ മറക്കും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിന്റെ യുഗം പിറന്നു. ശങ്കര്‍ പുറത്താക്കപ്പെട്ടു

English summary
When Mohanlal's luck turned Shankar's bad luck

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam