»   » ആ നടനെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന് ദേഷ്യം വന്നു, എഴുന്നേറ്റ് പോയി കരണത്ത് ഒറ്റ അടി !!

ആ നടനെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന് ദേഷ്യം വന്നു, എഴുന്നേറ്റ് പോയി കരണത്ത് ഒറ്റ അടി !!

By: Rohini
Subscribe to Filmibeat Malayalam

പൊതുവെ വളരെ ശാന്തനാണ് മോഹന്‍ലാല്‍. തല പോകുന്ന കേസ് വന്നാലും ചിരിച്ചു കൊണ്ട് നേരിടും എന്ന് മോഹന്‍ലാലിനെ അടുത്തറിയാവുന്നവര്‍ പറയും. ഷൂട്ടിങ് സെറ്റില്‍ എന്ത് തന്നെ വലിയ ഭൂകമ്പമുണ്ടായാലും അതിനെ ചിരിയോടെ നേരിടുന്ന ലാലിന്റെ പെരുമാറ്റ രീതിയെ കുറിച്ച് പലരും വാചാലരായിട്ടുണ്ട്.

മോഹന്‍ലാല്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറുമെന്ന് ബാഹുബലി നായിക അനുഷ്‌ക ഷെട്ടി

എന്നാല്‍ അള മുട്ടിയാല്‍ ചേരയും കടിയ്ക്കും എന്ന് പറഞ്ഞപോലെ മോഹന്‍ലാലും പൊട്ടിത്തെറിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ മലയാളത്തിലെ അതുല്യ നടനെ കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചപ്പോഴാണ് മോഹന്‍ലാലിന്റെ ക്ഷമ നശിച്ചത്. ആ സംഭവത്തെ കുറിച്ച് ലാല്‍ പറയുന്നു.

ആ സംഭവം

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണത്. പ്രേമം നസീര്‍ എന്ന അതുല്യ നടനെ കുറിച്ച് പറയാന്‍ പാടില്ലാത്തത് ചിലത് ഒരാള്‍ പറഞ്ഞു. അത്രയേറെ പ്രിയപ്പെട്ട ആളെ കുറിച്ച് അത്തരമൊരു മോശമായി വാക്ക് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പ്രതികരിയ്ക്കുകയായിരുന്നു.

മറ്റൊരു മാര്‍ഗ്ഗവുമില്ലാതാവുമ്പോള്‍

ഒരാള്‍ മറ്റൊരാളെ അടിയ്ക്കുന്നുണ്ട് എങ്കില്‍, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ ചെയ്തു പോകുന്നതാണ്. അതുപോലുള്ള പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത്തരമൊരു സന്ദര്‍ഭം വന്നാല്‍ ഞാന്‍ തല്ലും എന്ന് മോഹന്‍ലാല്‍ പറയുന്നു.

എന്നെ കുറിച്ച് പറഞ്ഞാല്‍

എന്നെ കുറിച്ചാണ് ഒരാള്‍ അതുപോലെ പറഞ്ഞത് എങ്കില്‍ ഞാന്‍ പ്രതികരിക്കില്ല. പക്ഷെ നിരന്തരം പറഞ്ഞുകൊണ്ടേ ഇരുന്നാല്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം. പക്ഷെ ഇപ്പോള്‍ എന്നെ കുറിച്ച് പറഞ്ഞാല്‍ കൂടെ ഉള്ളവര്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം.

ഒരാളെ ഉപദ്രവിക്കുന്നത് തെറ്റ്

ഞാന്‍ വീണ്ടും പറയുന്നു, ഒരാളെ ഉപദ്രവിയ്ക്കുക എന്നത് അങ്ങേയറ്റം മോശമായ സംഭവമാണ്. ഒരാളെ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. പക്ഷെ ഒരു നിവൃത്തിയുമില്ലെങ്കില്‍ ചെയ്യാവുന്ന ഒരു കാര്യം, ചെറുതായി ഒന്ന് പൊട്ടിക്കുക എന്നത് മാത്രമാണ്- മോഹന്‍ലാല്‍ പറഞ്ഞു

ഇതാണ് വീഡിയോ

പ്രേം നസീറിനെ തല്ലിയ സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍ തന്നെ പറയുന്നത് കേള്‍ക്കു. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് മോഹന്‍ലാല്‍ പറഞ്ഞ കാര്യം ഇപ്പോള്‍ സോഷ്യല്‍ വൈറലാകുന്നതിന്റെ വീഡിയോ ആണിത്.

English summary
When Mohanlal slapped the man who insulted evergreen actor in Malayalam cinema
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam