»   » മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ട് രാജുവിന്റെ സ്വപ്‌നത്തില്‍ മോനിഷ, മോഹന്‍ലാല്‍ ഞെട്ടാന്‍ കാരണം?

മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ട് രാജുവിന്റെ സ്വപ്‌നത്തില്‍ മോനിഷ, മോഹന്‍ലാല്‍ ഞെട്ടാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദമായിരുന്നു മോനിഷ. അകാലത്തില്‍ പൊലിഞ്ഞുപോയ മോനിഷ മലയാളത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്. മോനിഷ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ഇപ്പോഴും ഓര്‍ക്കുന്നു.

പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മിന്നാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ വച്ച് നടക്കുകയാണ്. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ട്.

റൂം നമ്പര്‍ 505

ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി മദ്രാസില്‍ എത്തിയ മണിയന്‍പിള്ള രാജു സ്ഥിരം താമസിക്കാറുള്ള പാംഗ്രോ ഹോട്ടലില്‍ എത്തി. റൂം നമ്പര്‍ 504 ലാണ് രാജു സ്ഥിരമായി താമസിക്കാറുള്ളത്. എന്നാല്‍ അന്ന് റൂം നമ്പര്‍ 504 ഒഴിവില്ലാത്തത് കൊണ്ട് 505 ലാണ് രാജു താമസിച്ചത്

മോനിഷ സ്വപ്‌നത്തില്‍

വെളുപ്പിന് ഷൂട്ടിങ് ഉള്ളത് കൊണ്ട് മണിയന്‍പിള്ള രാജു നേരത്തെ കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ രാജുവിന്റെ കാലില്‍ ആരോ തൊട്ടു നോക്കുന്നു. തലയുയര്‍ത്തി നോക്കുമ്പോള്‍ അതാ മോനിഷ നില്‍ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിന് മാച്ചായ കറുത്ത ടോപ്പും അതില്‍ സ്വര്‍ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയൊരു പൂവും. രാജു അന്നോളം കാണാത്ത വേഷത്തിലായിരുന്നു മോനിഷ മുന്നില്‍ വന്ന് ചിരിച്ചത്. അമ്മ വരാന്‍ വൈകുമെന്നും അതുവരെ രാജുവേട്ടനോട് സംസാരിച്ചിരിക്കാം എന്ന് കരുതി വന്നതാണെന്നും മോനിഷ പറഞ്ഞു. ഓ അതിനെന്താ എന്ന് രാജുവും പറഞ്ഞു.

ഞെട്ടിയുണര്‍ന്നു

പെട്ടന്ന് രാജു ഞെട്ടിയുണര്‍ന്നു. മുന്നില്‍ മോനിഷയില്ല. മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷമായിരിയ്ക്കുന്നു. അപ്രതീക്ഷിതമായി യാതൊരു കാരണവുമില്ലാതെ എന്താവും മോനിഷ സ്വപ്‌നത്തില്‍ വന്നത്. രാജുവിന് അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്ന് സെറ്റില്‍ എത്തിയപ്പോള്‍ മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും ഇന്നലത്തെ സ്വപ്നത്തെ കുറിച്ച് പറഞ്ഞു

മോഹന്‍ലാല്‍ ഞെട്ടാന്‍ കാരണം

രാജു മോനിഷ ധരിച്ചിരുന്ന വേഷത്തെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ശരിക്കും മോഹന്‍ലാല്‍ ഞെട്ടി. തലയില്‍ കൈവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ബാക്കി പറഞ്ഞത്. കമലദളത്തിന്റെ ഫങ്ഷന് വേണ്ടി മദ്രാസില്‍ വന്നപ്പോള്‍ മോനിഷയും അമ്മയും റൂം നമ്പര്‍ 505 ലാണ് താമസിച്ചത്. രാജു സ്വപ്‌നത്തില്‍ കണ്ട അതേ വേഷമായിരുന്നു മോനിഷ അന്ന് ധരിച്ചിരുന്നത്!!

English summary
When Monisha came Maniyanpilla Raju's dream
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam