twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരണത്തിന് ദിവസങ്ങള്‍ മുന്‍പ് മോഹന്‍ലാലിനൊപ്പം മോനിഷ പാടിയ പാട്ട്, വീഡിയോ കാണൂ...

    By Aswini
    |

    Recommended Video

    ലാലേട്ടന്റെയും മോനിഷയുടെയും ആ പാട്ട് വൈറല്‍ | filmibeat Malayalam

    മലയാള സിനിമയില്‍ മരണ ശേഷവും ഇത്രയും ജനങ്ങളെ സ്വാധീനിച്ച ഒരു നായിക എവിടെയുമുണ്ടായിട്ടില്ല. മലയാളത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിച്ച മോനിഷ ഓര്‍മയായിട്ട് ഇന്നേക്ക് (ഡിസംബര്‍ 5) കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. പുതിയ തലമുറപോലും ആ ശാലീന സുന്ദരിയുടെ സിനിമകളുടെ ആരാധകരാണ് എന്നതാണ് സത്യം.

    ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ അപകടത്തിലാണ് മോനിഷയെ മലയാള സിനിമയ്ക്ക് നഷ്ടമായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും മറ്റും അന്ന് പറഞ്ഞു കേട്ടു. ഇരുപത്തിയൊന്നാം വയസ്സിലാണ് മോനിയ മരണപ്പെട്ടത്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പോറും, മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മോനിഷ മോഹന്‍ലാലിനൊപ്പം പാടിയ പാട്ട് വൈറലാകുന്നു.

    രണ്ടാം വരവില്‍ ഒരു പടി മുകളില്‍, ബോക്‌സ് ഓഫീസില്‍ മിന്നും വിജയം നേടി പുണ്യാളന്‍! രണ്ടാം വരവില്‍ ഒരു പടി മുകളില്‍, ബോക്‌സ് ഓഫീസില്‍ മിന്നും വിജയം നേടി പുണ്യാളന്‍!

    മോഹന്‍ലാല്‍ ഷോ

    മോഹന്‍ലാല്‍ ഷോ

    ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ച 'മോഹന്‍ലാല്‍ ഷോ 92' എന്ന പരിപാടിയിലാണ് മോനിഷ മോഹന്‍ലാലിനൊപ്പം പാട്ട് പാടുന്നത്. ഏയ് ഓട്ടോ എന്ന ചിത്രത്തിലെ പാട്ട് ഇരുവരും രസിച്ച് പാടുന്ന വീഡിയോ ആണ് വൈറലാകുന്നത്.

    ലാലും മോനിഷയും

    ലാലും മോനിഷയും

    മൂന്ന് സനിമകളില്‍ മോഹന്‍ലാലും മോനിഷയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആര്യന്‍, അധിപന്‍, കമലദളം.. മൂന്ന് ചിത്രങ്ങളും ഹിറ്റായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

    നര്‍ത്തകിയാണ്

    നര്‍ത്തകിയാണ്

    ഗായിക മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടെയാണ് മോനിഷ. നര്‍ത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ഒന്‍പത് വയസ്സുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു.1985 ല്‍ കര്‍ണ്ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു.

    സിനിമയിലേക്ക്

    സിനിമയിലേക്ക്

    എം.ടി. വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബ സുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്. എം ടി കഥയും, ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ച 'നഖക്ഷതങ്ങള്‍' (1986) ആണ് ആദ്യചിത്രം.

    പുരസ്‌കാരം

    പുരസ്‌കാരം

    ആദ്യ ചിത്രത്തിലൂടെ തന്നെ മോനിഷ ദേശീയ പുരസ്‌കാരം സ്വന്തമാക്കി. നഖക്ഷതരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 86 ല്‍ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വാങ്ങുമ്പോള്‍ മോനിഷയ്ക്ക് 15 വയസ്സാണ് പ്രായം..

    മഞ്ഞള്‍ പ്രസാദം

    മഞ്ഞള്‍ പ്രസാദം

    പിന്നീട് മോനിഷ മലയാള സിനിമയുടെ മഞ്ഞള്‍ പ്രസാദമായി മാറുകയായിരുന്നു. ഋതുഭേതം, ശ്യാമസന്ധ്യ, ആര്യന്‍, അധിപന്‍, കുറുപ്പിന്റെ കണക്കുപുസ്തകം, വീണ മീട്ടിയ വിലങ്ങുകള്‍, പെരകുന്തച്ചന്‍, വേനല്‍ കിനാവുകള്‍, കടവ്, തലസ്ഥാനം, കുടുംബ സമേതം, കമലദളം, ചെമ്പക്കുളന്തച്ചന്‍, ചെപ്പടിവിദ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ മോനിഷ മലയാളികള്‍ക്ക് പ്രിയങ്കരിയായി.

    അന്യഭാഷയിലും

    അന്യഭാഷയിലും

    മലയാളത്തില്‍ മാത്രം ഒതുങ്ങിയില്ല മോനിഷ. അഞ്ചോളം തമിഴ് ചിത്രങ്ങളും ഓരോ തെലുങ്ക്, കന്നട ചിത്രങ്ങളും മോനിഷ അഭിനയിച്ചിട്ടുണ്ട്. ഏഴ് വര്‍ഷം കൊണ്ട് 25 സിനിമകള്‍ മോനിഷ പൂര്‍ത്തിയാക്കി.

    മരണം സംഭവിച്ചത്

    മരണം സംഭവിച്ചത്

    1992 ഡിസംബര്‍ 5ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് മോനിഷയുടെ മരണം. മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

    വീഡിയോ

    മോഹന്‍ലാല്‍ ഷോ 92 യില്‍ ലാലിനൊപ്പം മോനിഷ പാടുന്ന പാട്ട് കാണണ്ടേ... ഇതാ വീഡിയോ കാണൂ...

    English summary
    When Monisha did stage show with Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X