സില്‍ക് സ്മിതയില്‍ നിന്ന് എന്നെ രക്ഷിച്ചത് പ്രതാപ് ചന്ദ്രനാണെന്ന് മുകേഷ്
തൊണ്ണൂറുകളില്‍ നായക നിരയില്‍ മുകേഷും ഏറെ ശ്രദ്ധിക്കപ്പെട്ടു നില്‍ക്കുന്ന സമയമായിരുന്നു.. ആ ഇടയ്ക്കാണ് മുകേഷിനെ തേടി ഒരു കഥയുമായി ചിലര്‍ എത്തിയത്. ബഡായി ബംഗ്ലാവില്‍, ബാബുരാജ് എത്തിയ എപ്പിസോഡില്‍ എ പടങ്ങളെ കുറിച്ച് സംസാരിക്കവെയാണ് മുകേഷ് ആ അനുഭവം പറഞ്ഞത്.
ഷക്കീലയ്‌ക്കൊപ്പം ആദ്യമായി നായകനായി അഭിനയിച്ച അനുഭവം ബാബുരാജ് പങ്കുവയ്ക്കവെയാണ് മുകേഷും തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. അന്ന് സില്‍ക് സ്മിതയില്‍ നിന്നും തന്നെ രക്ഷിച്ചത് പ്രതാപ് ചന്ദ്രനാണെന്ന് മുകേഷ് പറയുന്നു.

കഥ പറഞ്ഞു
നല്ലൊരു പ്രണയ കഥയായിരുന്നു അത്. ഒരു ഭാര്യയും ഭര്‍ത്താവും. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബൈക്ക് യാത്ര നടത്തവെ അപകടത്തില്‍ ഭര്‍ത്താവിന് പരിക്ക് പറ്റുന്നു. അയാള്‍ തളര്‍ന്ന് കിടക്കുമ്പോഴും ഭാര്യ വിട്ടു പോവുന്നില്ല. സ്‌നേഹത്തോടുള്ള പരിചരണത്തിലൂടെ അവള്‍ ഭര്‍ത്താവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു- ഇതാണ് കഥ...

നായിക ആരാണ്
കഥ മുകേഷിന് ഇഷ്ടപ്പെട്ടു. ഭര്‍ത്താവ് മുകേഷാണ്.. ആരാണ് ഭാര്യയായി അഭിനയിക്കുന്ന നായിക എന്ന് ചോദിച്ചപ്പോള്‍ കോട്ടയം കാരിയാണെന്ന് മറുപടി. എംഎ യ്ക്ക് പഠിക്കുന്ന ഒരു പുതുമുഖ നടിയാണ്. ചെന്നൈയിലാണ് ചിത്രം പൂര്‍ണമായും ഷൂട്ട് ചെയ്യുന്നത്.

ഷൂട്ടിന് എത്തിയപ്പോള്‍
അങ്ങനെ അഡ്വാന്‍സ് ഒക്കെ വാങ്ങി മുകേഷ് സിനിമ ചെയ്യാം എന്നേറ്റു, ഷൂട്ട് തുടങ്ങും എന്ന് പറഞ്ഞ ദിവസം എത്തി. അവിടെ എത്തിയപ്പോള്‍ ഒരുമുറിയില്‍ നിന്ന് ചെറുതായി പാട്ട് കേള്‍ക്കുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ ഒരു ഗാന രംഗം ഷൂട്ട് ചെയ്യുകയാണെന്ന് പറഞ്ഞു.. അതെന്താ നായകന്‍ വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നായിക മാത്രമുള്ള ഗാനരംഗമാണെന്ന് പറഞ്ഞു.. ഞാന്‍ കരുതി ഏതോ ഫഌഷ് ബാക്ക് രംഗം ഷൂട്ട് ചെയ്യുകയാണെന്ന്.

ചെറിയൊരു മാറ്റം
വെറുതേ ഞാന്‍ ജനലിലൂടെ ഷൂട്ട് ചെയ്യുന്നത് നോക്കി... നോക്കുമ്പോഴതാ സില്‍ക് സ്മിത.. ഇവരെന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍.. 'അത് കോട്ടയംകാരിയെ കിട്ടിയില്ല.. പരീക്ഷയാണ്. സ്മിതയുടെ ഡേറ്റ് ഓപ്പണായിരുന്നു' എന്ന് പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഈ കഥ മാറാനുള്ള എല്ലാ സാധ്യതയും ഉണ്ട്..

പ്രതാപ് ചന്ദ്രന്റെ വരവ്
എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് പ്രതാപ് ചന്ദ്രന്‍ അങ്ങോട്ട് വരുന്നത്. അദ്ദേഹം എന്തോ ചെറിയ റോള്‍ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. 'നീ എന്താ ഇവിടെ' എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഒന്ന് പരുങ്ങി ഞാന്‍ കാര്യം പറഞ്ഞു. ഓടടാ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- മുകേഷ് പറഞ്ഞു.


Click it and Unblock the Notifications











