twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ എന്തിനാണ് ഇത്തരം ബോറന്‍ സിനിമകളില്‍ അഭിനയിക്കുന്നതെന്ന് മമ്മൂക്ക ചോദിച്ചു, മുകേഷ് നല്‍കിയ മറുപടി

    By Prashant V R
    |

    നായക വേഷങ്ങളില്‍ ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് മുകേഷ്. ഹാസ്യത്തിന് പ്രാധാന്യമുളളതും കുടുംബ പശ്ചാത്തലത്തിലുളളതുമായ സിനിമകളായിരുന്നു മുകേഷിന്‌റെതായി വലിയ വിജയം നേടിയത്. നായക വേഷങ്ങള്‍ക്ക് പുറമെ സഹനടനായും താരം മോളിവുഡില്‍ തിളങ്ങി. മലയാളത്തില്‍ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ മുകേഷ് അഭിനയിച്ചിരുന്നു.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി, പുതിയ ചിത്രങ്ങള്‍ കാണാം

    ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മലയാളത്തില്‍ മുന്നില്‍ നിന്ന താരമാണ് മുകേഷ്. മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളിലും ശ്രദ്ധേയ റോളുകളില്‍ മുകേഷ് എത്തിയിരുന്നു. അതേസമയം നായകനായി അഭിനയിച്ച സമയത്ത് ഒരു സിനിമ പരാജയമായപ്പോള്‍ മമ്മൂട്ടി തന്നോട് പറഞ്ഞ കാര്യവും, അതിന് താന്‍ നല്‍കിയ മറുപടിയും ഒരഭിമുഖത്തില്‍ മുകേഷ് പറഞ്ഞിരുന്നു. ഒരു ടോക്ക് ഷോയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഞാന്‍ നായകനായ ഒരു സിനിമ നന്നായി വന്നില്ല

    ഞാന്‍ നായകനായ ഒരു സിനിമ നന്നായി വന്നില്ല, വലിയ ബോക്‌സോഫീസ് പരാജയമായിരുന്നു. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടു. മമ്മൂക്ക എന്നോട് ചോദിച്ചു. നീ എന്തിനാണ് അങ്ങനെയുളള ബോറന്‍ സിനിമകളിലൊക്കെ പോയി തല വെയ്ക്കുന്നതെന്ന്. അപ്പോള്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു എനിക്ക് ഒരു മൂന്ന് മിനിറ്റ് സമയം തരാമോ.

    എന്നോട് സംവിധായകന്‍

    എന്നോട് സംവിധായകന്‍ ആ കഥ പറഞ്ഞ അതേരീതിയില്‍ ഞാന്‍ മമ്മൂക്കയോട് എന്റെ പരാജയപ്പെട്ട സിനിമയുടെ കഥ പറഞ്ഞു. അത് കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞു. ശരിയാ നിന്‌റെ സ്ഥാനത്ത് ഞാന്‍ ആണെങ്കിലും ഇതിന്‌റെ കഥ ഇങ്ങനെ കേട്ടാല്‍ ഡേറ്റ് കൊടുത്തു പോകും. ചില സിനിമകള്‍ നമുക്ക് മുന്നില്‍ അങ്ങനെയാണ് വരുന്നത്.

    കേള്‍ക്കുമ്പോള്‍ മനോഹരമെന്ന് തോന്നും.

    കേള്‍ക്കുമ്പോള്‍ മനോഹരമെന്ന് തോന്നും. പക്ഷേ അടുത്ത് വരുമ്പോള്‍ അത് പോലെയുളള തല്ലിപ്പൊളി സിനിമ വേറെ കാണില്ല, എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിമുഖത്തില്‍ മുകേഷ് പറഞ്ഞു. വിജയചിത്രങ്ങള്‍ക്കൊപ്പം തന്നെ നിരവധി പരാജയ സിനിമകളും മുകേഷിന്‌റെ കരിയറില്‍ ഉണ്ടായിരുന്നു.

    എന്നാല്‍ വിജയിച്ച സിനിമകളില്‍

    എന്നാല്‍ വിജയിച്ച സിനിമകളില്‍ ഗോഡ്ഫാദര്‍ പോലുളള ചിത്രങ്ങള്‍ കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം മികച്ച കളക്ഷനും ഈ മുകേഷ് ചിത്രങ്ങള്‍ സ്വന്തമാക്കി. ഗോഡ്ഫാദറിന് പുറമെ ഇന്‍ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിംഗ് ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം മുകേഷിന്‌റെതായി വലിയ വിജയമായ സിനിമകളാണ്.

    Recommended Video

    ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam
    ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍

    ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്കെല്ലാം ലഭിക്കാറുളളത്. കരിയറിന്‌റെ തുടക്കത്തില്‍ ബോയിംഗ് ബോയിംഗ് പോലുളള സിനിമകളാണ് മുകേഷിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച മുകേഷിന്‌റെ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഈ കോമ്പിനേഷനിലുളള സിനിമകളെല്ലാം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങളായിരുന്നു. മരക്കാര്‍ അറബിക്കടലിന്‌റെ സിംഹമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച സിനിമ. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച താരമാണ് മുകേഷ്. ക്യാരക്ടര്‍ റോളുകളിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കൂടുതലായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.

    English summary
    When Mukesh Convince To Mammootty How His Movie Failed At The Box-Office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X