നവ്യയും നിത്യയും കോഴിക്കോട്ട് വച്ച് കണ്ടപ്പോള്‍
സിനിമയിലുള്ളപ്പോള്‍ സുഹൃത്തുക്കളാവുകയും സിനിമ വിട്ടുകഴിഞ്ഞാലും സൗഹൃദം തുടരുകയും ചെയ്യുന്ന അപൂര്‍വ്വം പേര്‍ മാത്രമേ സിനിമയിലുള്ളു. പലരും സിനിമ വിടുന്നതോടെ അതിലൂടെ വന്ന ബന്ധങ്ങളെല്ലാം കാലക്രമത്തില്‍ വിട്ടുപോവുകയാണ് പതിവ്. എന്നാല്‍ മുന്‍കാലതാരം നിത്യ ദാസും, നടി നവ്യ നായരും തമ്മിലുള്ള സൗഹൃദം അത്തരത്തിലുള്ളതല്ല.
രണ്ടുപേരും സിനിമയില്‍ വച്ചാണ് കൂട്ടായത്. പിന്നീട് വിവാഹമെല്ലാം കഴിഞ്ഞ് നിത്യ സിനിമ വിട്ടു. നവ്യയും വിവാഹത്തോടെ സിനിമയില്‍ സജീവമല്ലാതായി. പക്ഷേ പഴയ സൗഹൃദം ഇവര്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്.

രണ്ടുപേരും അടുത്തിടെ കോഴിക്കോട്ട് വച്ച് കണ്ടുമുട്ടി. അതിന്റെ ചിത്രങ്ങള്‍ നവ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുംബിയ്ക്കുകയും ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കിലുള്ളത്.
ഒരുപാട് നാളുകള്‍ക്ക് ശേഷം സുഹൃത്തിനെ കാണാന്‍ കഴിഞ്ഞു, വളരെ സന്തോഷം- എന്നാണ് ചിത്രത്തിന് നവ്യ നല്‍കിയിരിക്കുന്ന കുറിപ്പ്.
വിവാഹശേഷം ചാനല്‍ ഷോയിലൂടെ തിരിച്ചെത്തിയ നവ്യ ഇപ്പോള്‍ മലയാളചിത്രമായ ദൃശ്യത്തിന്റെ കന്നഡ റീമേക്കില്‍ അഭിനയിക്കുകയാണ്. തിരിച്ചുവരവില്‍ സീന്‍ 1 നമ്മുടെ വീട് എന്നൊരു മലയാളചിത്രത്തിലും നവ്യ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ നിത്യയ്ക്ക് സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ പ്ലാന്‍ ഒന്നുമില്ല. സിനിമയേക്കാളുപരി കുടുംബജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് നിത്യ പറയുന്നത്.


Click it and Unblock the Notifications











