»   » നെടുമുടി വേണുവിനെ പുറത്താക്കി, ആ സിനിമയില്‍ മമ്മൂട്ടി നായകനായത് എങ്ങിനെ?

നെടുമുടി വേണുവിനെ പുറത്താക്കി, ആ സിനിമയില്‍ മമ്മൂട്ടി നായകനായത് എങ്ങിനെ?

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന നായരന്മാരില്‍ ഒരാളായിരുന്നു നെടുമുടി വേണുവും. സഹാതാര വേഷവും നായക വേഷവും വേണു ഒരേ സമയം ചെയ്യുന്ന കാലം.

ബലം പ്രയോഗിച്ച് ജോണ്‍ എബ്രഹാമിനെ കുളിപ്പിച്ച മോഹന്‍ലാല്‍

അന്ന് വേണുവിനെ നായകനാക്കി പിജി വിശ്വഭരന്‍ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തില്‍ നിന്ന് നടനെ പുറത്താക്കി മമ്മൂട്ടി കയറി വന്നത് എങ്ങിനെയാണെന്ന് അറിയാമോ?

ഒന്ന് ചിരിയ്ക്കൂ

ഷീലയുടെ കഥയില്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് ഒന്ന് ചിരയ്ക്കൂ. മമ്മൂട്ടി തകര്‍ത്താടിയ ഈ ചിത്രത്തിലെ നായക വേഷത്തിനായി ആദ്യം പരിഗണിച്ചത് മറ്റൊരു നടനെ ആയിരുന്നു.

വേണു ചെയ്യണം

നെടുമുടി വേണു ചിത്രത്തില്‍ നായകനായി എത്തണം എന്നായിരുന്നു കഥാകാരി ഷീലയും സംവിധായകന്‍ പിജി വിശ്വംഭരനും തീരുമാനിച്ചത്. വേണു നായകനായാല്‍ സിനിമ വിജയിക്കും എന്ന് ഇരുവരും ഉറപ്പിച്ചു.

മമ്മൂട്ടി മതി!!

എന്നാല്‍ നിര്‍മാതാക്കളായ പികെ അബ്രഹാമിനും പിടി സേവ്യറിനും വേണു നായകനാകുന്നതിനോട് താത്പര്യമില്ലായിരുന്നു. നായകനായി മമ്മൂട്ടി മതി എന്ന് നിര്‍മാതാക്കള്‍ വാശി പിടിച്ചു.

മമ്മൂട്ടി നായകന്‍, വേണുവോ?

അങ്ങനെ നിര്‍മാതാക്കളുടെ വാശിയ്ക്ക് ഷീലയും പിജി വിശ്വംഭരനും വഴങ്ങി. നായകനായി മമ്മൂട്ടി എത്തിയപ്പോള്‍, ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചു.

English summary
P.G Vishwambatran's directorial 'Onnu Chirikku', written by evergreen actress Sheela, starring Mammooty in the lead role was initially planned to do with Nedumudi Venu in the lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam