»   » 'ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത്, സിനിമാ മോഹം മൊട്ടിട്ടത് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍'

'ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത്, സിനിമാ മോഹം മൊട്ടിട്ടത് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍'

Written By:
Subscribe to Filmibeat Malayalam

ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. നാളെ (ജൂലൈ ഏഴ്) ഈദ് ആഘോഷത്തിന്റെ ഭാഗമായി ചിത്രം തിയേറ്ററുകളിലെത്തും.

പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രണ്‍ജിപണിക്കറുടെ മകന്റെ മനസ്സില്‍ സിനിമാ മോഹം മൊട്ടിട്ടത് ഇന്നും ഇന്നലെയുമല്ല, ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സിനിമാ ലൊക്കേഷന്‍ പണ്ടുമുതലേ ഇഷ്ടമായിരുന്നു എന്നും നിഥിന്‍ പറയുന്നു.


 nithin-inspector-balram-praja

ആദ്യമായി കണ്ട സിനിമ മമ്മൂട്ടിയുടേതായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബല്‍റാം. അന്ന് നിഥിന് മൂന്ന് വയസ്സ് പ്രായം. ആദ്യം കണ്ട സിനിമയിലെ നായകനെ സ്വന്തം സിനിമയില്‍ നായകനാക്കാന്‍ കഴിയുന്നത് ഭാഗ്യമല്ലാതെന്താണ്.


കുട്ടിക്കാലം മുതലേ അച്ഛനൊപ്പം ലൊക്കേഷനില്‍ താനും പോകുമായിരുന്നു എന്ന് നിഥിന്‍ പറയുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'പ്രജ' സിനിമയുടെ സെറ്റില്‍പോയി, ആ ഷൂട്ടിംഗ് കണ്ട് തീര്‍ന്നപ്പോള്‍ മനസ്സില്‍ കുറിച്ചിട്ടു തനിക്കും ഒരു സംവിധായകന്‍ ആകണമെന്ന്.


പിന്നീടുള്ള വര്‍ഷങ്ങള്‍ അതിനുള്ള ചുവടൊരുക്കങ്ങളുടേതായിരുന്നു. ഭരത്ചന്ദ്രന്‍ ഐ പി എസിലൂടെ സഹസംവിധായകനായി സിനിമയില്‍ എത്തി. സംവിധായകന്‍ ഷാജി കൈലാസിനൊപ്പം മലയാളത്തിലും തമിഴിലും സിനിമകള്‍ ചെയ്തു. ആ പരിചയസമ്പത്തുമായാണ് കസബ ചെയ്യാന്‍ ഇറങ്ങിയത്.

English summary
When Nithin Renji Panicker wish to make a film?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam