»   » നിത്യയ്ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല, ഭര്‍ത്താവ് വിളിച്ചാശ്വസിപ്പിച്ചിട്ടും കരഞ്ഞുകൊണ്ടിരുന്നു

നിത്യയ്ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല, ഭര്‍ത്താവ് വിളിച്ചാശ്വസിപ്പിച്ചിട്ടും കരഞ്ഞുകൊണ്ടിരുന്നു

By: Rohini
Subscribe to Filmibeat Malayalam

പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള അപകടങ്ങളെ കുറിച്ച് എന്നും വാര്‍ത്തകള്‍ വരാറുള്ളതാണ്. സെലിബ്രിറ്റികളായ സ്ത്രീകള്‍ക്കും ഇത് തന്നെയാണ് അവസ്ഥ എന്ന് അടുത്തിടെ നടന്ന ചില സംഭവങ്ങളിലൂടെ തെളിയുന്നു. അതുകൊണ്ടാണോ എന്തോ പണ്ട് മുതലേ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ നിത്യ ദാസിന് പേടിയാണ്.

തന്റെ പഞ്ചാബിക്കാരന്‍ ഭര്‍ത്താവിനെ കുറിച്ച് നിത്യദാസ്

ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെ കുറിച്ച് അടുത്തിടെ നിത്യ ദാസ് പങ്കുവയ്ക്കുകയുണ്ടായി. വിവാഹ ശേഷവും സീരിയല്‍ ലോകത്ത് സജീവമായ നിത്യ ദാസ് ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്ത ആ അനുഭവത്തെ കുറിച്ച് വായിക്കാം...

എപ്പോഴും ആരെങ്കിലും

സിനിമയില്‍ സജീവമായ കാലത്ത് ഷൂട്ടിങ് സെറ്റുകളിലേക്ക് പോകുമ്പോള്‍ ആരെങ്കിലും എപ്പോഴും നിത്യയുടെ കൂടെ ഉണ്ടാവും. വിവാഹ ശേഷം സീരിയലില്‍ സജീവമായപ്പോള്‍ പലപ്പോഴും ഭര്‍ത്താവാണ് കൂട്ടിന് പോകാറുള്ളത്.

ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചു

ഇങ്ങനെ ആയാല്‍ ശരിയാവില്ല എന്നും അല്പം ബോള്‍ഡായി പെരുമാറണം എന്നും നിത്യയോട് പലരും പറഞ്ഞു. ഭര്‍ത്താവ് അരവിന്ദും കൂടെ പിന്തുണച്ചതോടെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തന്നെ നിത്യ നീതുമാനിച്ചുവത്രെ.

കശ്മീരില്‍ നിന്ന് ചെന്നൈയിലേക്ക്

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം കശ്മീരിലാണ് നിത്യ താമസിയ്ക്കുന്നത്. ഒരു തമിഴ് സീരിയലിന്റെ ഷൂട്ടിങിന് വേണ്ടി കശ്മീരില്‍ നിന്ന് ചെന്നൈയിലേക്ക് തനിച്ച് യാത്ര ചെയ്യാനാണ് നിത്യ തീരുമാനിച്ചത്.

ഫ്‌ളൈറ്റ് മിസ്സായി

കശ്മീരില്‍ നിന്ന് ദില്ലിയില്‍ എത്തി അവിടെ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റെടുക്കണം. കഷ്ടകാലത്തിന് നിത്യ ദില്ലിയില്‍ എത്താന്‍ വൈകി.. ഫ്‌ളൈറ്റ് മിസ്സായി. നിത്യ വന്നിറങ്ങിയ എയര്‍പോര്‍ട്ടില്‍ നിന്ന് കുറച്ച് ദൂരം നടന്ന്, അടുത്ത എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് വേണം ചെന്നൈയിലേക്കുള്ള ഫ്‌ളൈറ്റ് എടുക്കാന്‍. അതോടെ നിത്യയ്ക്ക് ടെന്‍ഷനായി.

കരച്ചിലായി

ഫ്‌ളൈറ്റ് മിസ്സായ കാര്യം ഭര്‍ത്താവ് അരവിന്ദ് സിംഗിനെ വിളിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം ഫോണിലൂടെ നടിയെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും നിത്യയ്ക്ക് ടെന്‍ഷന്‍ കൊണ്ട് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലത്രെ.

ടാക്‌സി വിളിച്ചു

പിന്നെ ഒരു വിധം ടാക്‌സി വിളിച്ച് അങ്ങോട്ടേക്ക് പോകാന്‍ തീരുമാനിച്ചു. ടാക്‌സിയില്‍ ഇരുന്നും നിത്യ കരയുകയായിരുന്നു. എന്തിനാണ് കരയുന്നത് എന്ന് ടാക്‌സി ഡ്രൈവര്‍ ചോദിച്ചപ്പോള്‍ നിത്യ കാര്യം പറഞ്ഞു.

ധൈര്യം നല്‍കിയ ടാക്‌സിക്കാരന്‍

ടാക്‌സി ഡ്രൈവര്‍ക്ക് നിത്യയുടെ അവസ്ഥ മനസ്സിലായി. അദ്ദേഹം നടിയ്ക്ക് ധൈര്യം നല്‍കി. ധൈര്യമായിട്ടിരിയ്ക്കാനും ടെന്‍ഷനാകരുത് എന്നും പറഞ്ഞു. നമ്മള്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ലത് ചെയ്താല്‍ ദൈവം ഏതെങ്കിലും രൂപത്തിലെത്തി സഹായിക്കും എന്നെനിക്ക് അന്ന് മനസ്സിലായി എന്നാണ് നിത്യ പറയുന്നത്.

നിത്യ ദാസ് സിനിമയില്‍

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസിന്റെ സിനിമാ പ്രവേശം. കണ്‍മഷി എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി. തുടര്‍ന്ന് നായകന്മാരുടെ സഹോദരിയായും മറ്റും മലയാള സിനിമയില്‍ നിത്യ നിറഞ്ഞു നിന്നു. വിവാഹ ശേഷമാണ് നിത്യ സീരിയലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രണയ വിവാഹം

2005 ല്‍ ചെന്നൈയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിലുള്ള യാത്രയിലാണ് നിത്യ അരവിന്ദ് സിംഗ് ജാംവാലിനെ കാണുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. 2007 ല്‍ ഗുരുവായൂരില്‍ വച്ചാണ് നിത്യയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം നിത്യ കശ്മീരില്‍ സെറ്റില്‍ഡായി. നൈന എന്നാണ് ഏക മകളുടെ പേര്.

English summary
When Nithya Das travel alone at first time
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam