»   » ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയത് നിവിന്‍ പ്രശംസിച്ചപ്പോള്‍; ഗിരിരാജന്‍ കോഴി പറയുന്നു

ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയത് നിവിന്‍ പ്രശംസിച്ചപ്പോള്‍; ഗിരിരാജന്‍ കോഴി പറയുന്നു

Written By:
Subscribe to Filmibeat Malayalam

അറബി നാട്ടില്‍ ഒറ്റപ്പെട്ടു പോയ പ്രേമത്തിലെ ഗിരിരാജന്‍ കോഴിയെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമോ. എന്നാല്‍ പ്രേമത്തിന് ശേഷം ഗിരിരാജന്‍ കോഴിയായി എത്തിയ ഷറഫുദ്ദീന്‍ അഭിനയിച്ച ഒരു ചിത്രം മികച്ച വിജയം നേടിയിരുന്നു.

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം ഹിറ്റായതോടെ ഷറഫുദ്ദീന്‍ മറ്റൊരു ലെവലിലേക്ക് ഉയര്‍ന്നു. ചിത്രത്തിലെ അഭിനയത്തെ പ്രശംസിച്ച് ഒത്തിരി പേര്‍ വിളിച്ചിരുന്നു എന്ന് ഷറഫുദ്ദീന്‍ പറയുന്നു.

 nivin-pauly-sharafudheen

എന്നാല്‍ പ്രശംസിച്ചുകൊണ്ടുള്ള വിളിയില്‍ തന്നെ ഏറ്റവും കൂടുതല്‍ സന്തോഷപ്പെടുത്തിയത് നിവിന്‍ പോളിയാണെന്ന് നടന്‍ പറഞ്ഞു. അഭിനയിക്കുമ്പോഴുള്ള ടെന്‍ഷനും വെപ്രാളവുമൊക്കെ ഷറഫുദ്ദീനില്‍ നിന്നും മാറിയിട്ടുണ്ടെന്ന നിവിന്‍ പറഞ്ഞുവത്രെ.

ഗിരി രാജന്‍ കോഴിയുടെ ഏറ്റവും വലിയ ആഗ്രഹം, മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കും

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഷറഫുദ്ദീന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒരു സംവിധായകന്‍ ആകണം എന്നതാണ് തന്റെ ആഗ്രഹമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ താനത് ആയിത്തീരും എന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

English summary
In a recent interview, Sharafudheen stated that he has been receiving great feedback from his friends and viewers for his performance in the film Happy Wedding. But, the comments of Nivin Pauly made him much happier.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam