»   » മോഹന്‍ലാലിന്റെ നായിക വേഷം നഷ്ടപ്പെടുത്തിയ പൊന്നമ്മ ബാബു; അന്ന് അത് ചെയ്തിരുന്നുവെങ്കില്‍...

മോഹന്‍ലാലിന്റെ നായിക വേഷം നഷ്ടപ്പെടുത്തിയ പൊന്നമ്മ ബാബു; അന്ന് അത് ചെയ്തിരുന്നുവെങ്കില്‍...

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചാല്‍ ആരെങ്കിലും വേണ്ട എന്ന് പറയുമോ. പുതു തലമുറയിലെ പാര്‍വ്വതി ഓമനക്കുട്ടന്മാര്‍ പറഞ്ഞേക്കാം..

ഞാന്‍ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ, സ്വകാര്യ ജീവിതത്തെ കുറിച്ച് നടി പൊന്നമ്മ ബാബു

എന്നിരുന്നാലും തുടക്കത്തില്‍ തന്നെ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ വേണ്ടെന്ന് വയ്ക്കുമോ. പൊന്നമ്മ ബാബുവിന് അങ്ങനെ ഒരു അവസരം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു.

ആ ക്ഷണം

1982 ല്‍ ആണ് പൊന്നമ്മയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. ലാലിനൊപ്പം ശങ്കറും ചിത്രത്തിലുണ്ട്.

പൊന്നമ്മയ്ക്ക് നഷ്ടമായി

എന്നാല്‍ അന്ന് കല്യാണത്തിരക്കില്‍ നില്‍ക്കുന്ന പൊന്നമ്മയ്ക്ക് ആ അവസരം വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നു. പൊന്നമ്മയ്ക്ക് പകരം മേനകയാണ് ലാലിന്റെ നായികയായി ചിത്രത്തിലെത്തിയത്.

അന്ന് അത് ചെയ്തിരുന്നുവെങ്കില്‍

അന്ന് ആ അവസരം ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നായികയായി ഞാന്‍ മാറുമായിരുന്നു എന്ന് പൊന്നമ്മ ബാബു പറയുന്നു

സിനിമയിലേക്ക് പൊന്നമ്മ

1996 ല്‍ ദിലീപ് നായകനായി എത്തിയ പടനായകന്‍ ആയിരുന്നു പൊന്നമ്മയുടെ ആദ്യ ചിത്രം. നാടക രംഗത്ത് നിന്നാണ് പൊന്നമ്മ മലയാള സിനിമയിലേക്ക് എത്തുന്നത്.

20 വര്‍ഷം സിനിമകളില്‍

പിന്നീട് ഇങ്ങോട്ട് 20 വര്‍ഷങ്ങളോളമായി പൊന്നമ്മ മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചു വരുന്നു.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Ponnamma Babu was initially was offered with the role of Mohanlal's heroine in the 1982 movie 'Ente Mohangal Poovaninju. But the actress was busy with her wedding preparations and so she had to turn down the offer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X