»   » പ്രണവിനോട് സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നുവത്രെ, എന്തുകൊണ്ട് അനുസരിച്ചില്ല ?

പ്രണവിനോട് സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നുവത്രെ, എന്തുകൊണ്ട് അനുസരിച്ചില്ല ?

Posted By: Rohini
Subscribe to Filmibeat Malayalam

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അങ്ങനെ പ്രണവ് മോഹന്‍ലeല്‍ നായകനായി സിനിമയില്‍ എത്തുകയാണ്. ചിത്രീകരണം അധികം വൈകാതെ ആരംഭിയ്ക്കും എന്നാണ് ജീത്തുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രണവ് മോഹന്‍ലാലിന് വേണ്ടി കാസ്റ്റിങ്ങ് കോള്‍ നടത്തിയോ ?? സംവിധായകന്‍ വ്യക്തമാക്കുന്നു !!

പ്രണവ് സിനിമയിലേക്ക് എത്തുന്നു എന്നറിഞ്ഞത് മുതല്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത് മോഹന്‍ലാല്‍ എന്ത് പറഞ്ഞു മോഹന്‍ലാല്‍ എന്ത് പറഞ്ഞു എന്നായിരുന്നു. അച്ഛന്‍ എന്ന നിലയില്‍ അവന് ഭാഗ്യവും അവസരവും കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു എന്നാണ് ലാല്‍ അന്ന് പറഞ്ഞത്. ദേശാഭിമാനിയ്ക്ക് അനുവദിച്ച് അഭിമുഖത്തില്‍ ഇതാ പ്രണവിന്റെ സിനിമാഭിനയത്തെ കുറിച്ച് ലാല്‍ പറയുന്നു.

പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍??? പുതിയ ചിത്രത്തിലെ നായിക???

നേരത്തെ പറഞ്ഞിരുന്നു

സിനിമയില്‍ അഭിനയിക്കാനുളള മോഹം എന്റെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആദ്യം ഡിഗ്രി എടുക്കാനാണ്. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ സിനിമയില്‍ എത്തിയത്. മകന്‍ അപ്പുവിനോട് (പ്രണവ്) സിനിമയില്‍ അഭിനയിക്കാന്‍ പലരും പറഞ്ഞിരുന്നു. ഞാനും പറഞ്ഞതാണ്.

ഏതോ നിമിഷത്തില്‍ സമ്മതിച്ചു

സ്‌കൂളില്‍ ബെസ്റ്റ് ആക്റ്ററൊക്കെ ആയിരുന്നെങ്കിലും സിനിമാഭിനയത്തോട് അയാള്‍ക്ക് താത്പര്യമില്ലായിരുന്നു. പിന്നീട് രണ്ടു സിനിമയ്ക്ക് അസിസ്റ്റന്റ് ഡയറക്ടറായി അവന്‍ വര്‍ക്ക് ചെയ്തു. ഒരു സിനിമ ഉണ്ടാക്കുന്നതെങ്ങനെ എന്ന പഠനമായിരുന്നു അത്. പിന്നീട് ഏതോ ഒരു നിമിഷത്തില്‍ അപ്പു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.

അവന്റെ ഈ പ്രായത്തില്‍

മകനായാലും മകളായാലും തന്റെ ഇഷ്ടങ്ങളൊന്നും തന്നെ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. അപ്പുവിന് ഇരുപത്തിയാറ് വയസായി. അവന്റെ ഈ പ്രായത്തില്‍ രാജാവിന്റെ മകന്‍ പോലുളള വലിയ സിനിമകള്‍ താന്‍ ചെയ്തുകഴിഞ്ഞിരുന്നതായും മോഹന്‍ലാല്‍ പറയുന്നു.

സ്വന്തമായി ശൈലിവേണം

അപ്പുവിന് വേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ക്ക് എന്നെക്കൊണ്ട് സഹായം ചെയ്യാന്‍ പറ്റിയേക്കും. അല്ലാതെ ഒരു സെറ്റില്‍ പോകുമ്പോള്‍ ഇങ്ങനെ ചെയ്യണം, എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാനാകില്ല. ഇതൊരു മേയ്ക്ക് ബിലീഫാണ്. സ്വന്തമായി ഒരു ശൈലി അപ്പു ഉണ്ടാക്കിയെടുക്കണം. നല്ല സിനിമകള്‍ കിട്ടണം. സിനിമകള്‍ നന്നായി വിജയിക്കണം.

കഴിവും ഭാഗ്യവും വേണം

നന്നായി വരട്ടെ എന്ന് എന്റെ അച്ഛന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപോലെ പ്രാര്‍ത്ഥിക്കാനെ ഇപ്പോള്‍ കഴിയൂ. കാരണം സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കഴിവുമാത്രം പോരാ, ഭാഗ്യവും വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞു

വീണ്ടും തെരുവു നായകളുടെ അഴിഞ്ഞാട്ടം!! ഒരാളുടെ കൂടി ജീവനെടുത്തു!! സംഭവം തിരുവനന്തപുരത്ത്

English summary
When Pranav Mohanlal says YES to acting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam