»   » നിവിന്‍ പോളിയുടെ റോളുകള്‍ എന്നും പ്രചോദനമാണ്, നന്ദി പറഞ്ഞ് നാഗ ചൈതന്യ

നിവിന്‍ പോളിയുടെ റോളുകള്‍ എന്നും പ്രചോദനമാണ്, നന്ദി പറഞ്ഞ് നാഗ ചൈതന്യ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് റിലീസിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ചന്തു മൊണ്ടേതി സംവിധാനം ചെയ്യുന്ന തെലുങ്ക് പതിപ്പില്‍ മലയാളത്തില്‍ നിവിന്‍ പോളി അവരിപ്പിച്ച നായക കഥാപാത്രമായി എത്തുന്നത് നാഗ ചൈതന്യയാണ്.

പ്രേമം തെലുങ്കിനെ ട്രോളാന്‍ കഴിയില്ല മക്കളേ... ട്രോളന്മാരെ വിലക്കി ട്രെയിലര്‍


ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എല്ലാ ആശംസകളും നേര്‍ന്ന് നിവിന്‍ പോളി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ എത്തിയിരുന്നു. അതിന് നന്ദി പറഞ്ഞുകൊണ്ട് നാഗ ചൈതന്യയും വന്നു. നിവിന്റെ സിനിമകള്‍ പ്രചോദനമാണെന്ന് നാഗ ചൈതന്യ പറയുന്നു. നോക്കാം...


നിവിന്റെ ആശംസ

ഇതാണ് നിവിന്‍ പോളിയുടെ ആശംസ ട്വീറ്റ്. ഓഡിയോ ലോഞ്ചിന് എല്ലാവിധ ആശംസകളും നേര്‍ന്ന് നിവിന്‍ സംവിധായകനെയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും ടാഗ് ചെയ്തു.


നന്ദി പറഞ്ഞ് നാഗ ചൈതന്യ

നിവിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് നന്ദി പറഞ്ഞ് നാഗ ചൈതന്യ രംഗത്തെത്തി. നിവിന്റെ സിനിമകള്‍ കാണാറുണ്ടെന്നും എല്ലാ വേഷവും പ്രചോദനമാണെന്നും നാഗ ചൈതന്യ പറഞ്ഞു.


നിവിനാകുമോ നാഗ ചൈതന്യ

ലുക്കുകൊണ്ട് ഏറെ കുറേ സാമ്യതകള്‍ നാഗ ചൈതന്യയ്ക്കും നിവിന്‍ പോളിയ്ക്കുമുണ്ട്. അഭിനയം എങ്ങിനെ ആകും എന്ന് കാണാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചാണ് പ്രേമം തെലുങ്കിന്റെ ഓഡിയോ ലോഞ്ച് നടന്നത്.


പ്രേമം തെലുങ്ക്

ചന്തു മൊണ്ടേതിയാണ് പ്രേമത്തിന്റെ തെലുങ്ക് സംവിധാനം ചെയ്യുന്നത്. അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിനും മലയാളത്തില്‍ തങ്ങള്‍ ചെയ്ത അതേ കഥാപാത്രങ്ങളുമായി എത്തുന്നു. മലര്‍ മിസിന്റെ വേഷം ശ്രുതി ഹസനാണ് അവതരിപ്പിയ്ക്കുന്നത്.നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിലെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
When Premam star Naga Chaitanya replied to Nivin Pauly's tweet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam