ലാലേട്ടനില്‍ നിന്നും പഠിച്ച കാര്യം അതാണ്, മമ്മൂക്ക സഹായിക്കുന്ന കോ ആക്ടറാണ്, വെളിപ്പെടുത്തി പ്രിയാമണി

By Midhun Raj

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുളള അനുഭവങ്ങള്‍ പറഞ്ഞ് നടി പ്രിയാമണി. സൂപ്പര്‍ താരങ്ങളുടെ നായികയായി നടി അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്‌ന്‌റ് എന്ന ചിത്രത്തിലാണ് പ്രിയാമണി എത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പ്രാഞ്ചിയേട്ടനില്‍ പദ്മശ്രീ എന്ന കഥാപാത്രമായി എത്തിയ നടി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

മോഹന്‍ലാലിനൊപ്പം ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലും പ്രിയാമണി അഭിനയിച്ചു. ബി ഉണ്ണികൃഷ്ണനായിരുന്നു ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തത്.
അഡ്വക്കേറ്റ് ദീപ്തി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രിയാമണി എത്തിയത്. അതേസമയം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ച അനുഭവം കൗമുദി ടിവിയുടെ അഭിമുഖത്തിലാണ് പ്രിയാമണി പറഞ്ഞത്.

മമ്മൂക്ക മലയാള സിനിമയിലെ

മമ്മൂക്ക മലയാള സിനിമയിലെ സ്‌ട്രോംഗസ്റ്റ് പില്ലേര്‍സില്‍ ഒരാളാണെന്ന് പ്രിയാമണി പറയുന്നു. വലിയ ബഹുമാനമാണ് അദ്ദേഹത്തോടുളളത്. പ്രാഞ്ചിയേട്ടന്‍ സമയത്തെല്ലാം മമ്മൂക്ക എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഡയലോഗിന്‌റെയും സ്‌ളാങ്ങിന്‌റെയും എല്ലാ കാര്യത്തില്‍. സജഷന്‍ ഷോട്ടിന്‌റെ സമയത്തെല്ലാം ഡയലോഗ് പറയുമ്പോള്‍ പുളളി എന്നെ സഹായിക്കുമായിരുന്നു.

അദ്ദേഹം നല്ലൊരു വ്യക്തിയാണ്

അദ്ദേഹം നല്ലൊരു വ്യക്തിയാണ്. സ്വീറ്റായിട്ടുളള സഹായിക്കുന്ന സഹതാരമാണ്. ലാല്‍ സാര്‍ മലയാള സിനിമയുടെ അടുത്ത സ്‌ട്രോംഗസ്റ്റ് പില്ലറാണ്. സാറിന്റെ ഒപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. കാരണം ഗ്രാന്‍ഡ് മാസ്റ്റര്‍ ടൈമില് സാറിന്‌റ അമ്മയ്ക്ക് കുറച്ച് സീരിയസായിരുന്നു. അപ്പോ ഞങ്ങളുടെ പാക്കപ്പ് കഴിഞ്ഞിട്ട് പുളളിയുടെ ജീവിതം മുഴുവന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞ്

ഷൂട്ടിംഗ് കഴിഞ്ഞ് അദ്ദേഹം നേരെ ആശുപത്രിയിലേക്ക് പോവും. എന്നിട്ട് രാവിലെ അവിടെ നിന്ന് സെറ്റിലെത്തും. അപ്പോ ആ സമയത്ത് ഇതായിരുന്നു അദ്ദേഹത്തിന്‌റെ ജീവിതം. അന്ന് ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചൊരു കാര്യമാണ്, വ്യക്തിപരമായി നമുക്ക് എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് പ്രൊഫഷനിലേക്ക് കൊണ്ടുവരരുതെന്ന്.

ആ സമയത്ത് കുടുംബത്തിനാണ്

ആ സമയത്ത് കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെങ്കിലും അദ്ദേഹം പ്രൊഫഷനും നന്നായി കൊണ്ടുപോയി. ഷൂട്ടിംഗിനിടെ എപ്പോഴും അദ്ദേഹം ഹോസ്പിറ്റലില്‍ വിളിച്ച് ഡോക്ടറോട് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ട് ക്യാമറ എന്ന് പറഞ്ഞാല്‍ അപ്പോ അതൊക്കെ മറന്ന് പുളളി ക്യാരക്ടറായി മാറും. ഷോട്ട് കഴിഞ്ഞാല്‍ വീണ്ടും അമ്മയുടെ കാര്യങ്ങള്‍ അന്വേഷിക്കും.

ഇടയ്ക്ക് സെറ്റില് വെച്ച്

ഇടയ്ക്ക് സെറ്റില് വെച്ച് തമാശകളൊക്കെ പറയും അദ്ദേഹം. ലാല്‍ സാറില്‍ നിന്നും ഞാന്‍ പഠിച്ച കാര്യമാണ് പേഴ്‌സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും തമ്മില്‍ മിക്‌സ് ചെയ്യരുതെന്ന്. പേഴ്‌സണല്‍ എന്നത് പേഴ്‌സണല്‍ മാത്രമാണ്. പ്രൊഫഷണല്‍ എന്നത് പ്രൊഫഷണല്‍ മാത്രവും, അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു.

Recommended Video

Mohanlal shares a lovely photo with Mammootty | FilmiBeat Malayalam

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: mammootty mohanlal priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X