»   » മമ്മൂട്ടിയെ കോലം കെട്ട കോലത്തിലിറക്കിവിട്ടതിന് നിര്‍മാതാവ് ദേഷ്യപ്പെട്ടു, പെറ്റതള്ള സഹിക്കുമോ?

മമ്മൂട്ടിയെ കോലം കെട്ട കോലത്തിലിറക്കിവിട്ടതിന് നിര്‍മാതാവ് ദേഷ്യപ്പെട്ടു, പെറ്റതള്ള സഹിക്കുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ അഭിനേതാക്കളെക്കാള്‍ പ്രാധാന്യം കഥയ്ക്കാണ്. എന്നാല്‍ പണ്ടൊക്കെ നായകന്മാരെ നോക്കി സിനിമ കാണുന്ന കാലത്ത്, സൂപ്പര്‍താരങ്ങളുടെ ഇമേജിനെ ബാധിയ്ക്കാതെ സിനിമ ചെയ്യുക എന്ന നിര്‍ബന്ധാവസ്ഥ സംവിധായകര്‍ക്കുണ്ടായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ അഴുകിയ കോലത്തില്‍ വരാന്‍ പാടില്ല, കഥയുടെ അവസാനം മരിക്കാന്‍ പാടില്ല, വില്ലന്റെ മന്‍പില്‍ ഒരവസരത്തിലും തോല്‍ക്കാന്‍ പാടില്ല എന്നൊന്നൊക്കെയായിരുന്നു നിബന്ധനങ്ങള്‍. എന്നാല്‍ ഇതൊക്കെ പല അവസരത്തിലും സംവിധായകര്‍ പൊളിച്ചുകൊടുത്തിട്ടുണ്ട്.

യാതൊരു പരിശീലനവും ലഭിക്കാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്, സംവിധായകന്‍

പലപ്പോഴും അതൊരു വെല്ലുവിളിയായിരിയ്ക്കും. ആ വെല്ലുവിളിയ്ക്ക് സംവിധായകന് കൂട്ടായി നിര്‍മാതാവും ഉണ്ടായിരിക്കണം. മൃഗയ എന്ന ചിത്രത്തിന്റെ സമയത്തും മമ്മൂട്ടിയുടെ സ്റ്റാര്‍ഡം സംവിധായകന് വെല്ലുവിളിയായിരുന്നു.

മൃഗയ എന്ന ചിത്രം

മമ്മൂട്ടിയുടെ ഗ്ലാമര്‍ സ്റ്റാര്‍ഡം അഴിച്ചുവെപ്പിച്ച് ലോഹിതദാസിന്റെ തിരക്കഥയില്‍ ഐവി ശശി 'പുലി'യായി മാറിയ ചിത്രമായിരുന്നു മൃഗയ. കണ്ടാല്‍ അറച്ചുപോകുന്ന ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്

മമ്മൂട്ടി എവിടെ

ചിത്രത്തിന്റെ ലൊക്കേഷനില്‍ ആദ്യമായി കയറിവന്ന നിര്‍മാതാവ് കെആര്‍ജി ഐവി ശശിയോട് മമ്മൂട്ടി എവിടെയാണെന്ന് അന്വേഷിച്ചു. ഐവി ശശിയുടെ തൊട്ടടുത്ത് തന്നെ മമ്മൂട്ടി ഇരിപ്പുണ്ടായിരുന്നു. പക്ഷെ കെആര്‍ജിയ്ക്ക് മെഗാസ്റ്റാറിനെ മനസ്സിലായില്ല

എന്റെ പൈസ പോകും

മമ്മൂട്ടിയുടെ വികൃത രൂപം കണ്ട നിര്‍മാതാവ് നെഞ്ചില്‍ കൈവച്ച് ദൈവത്തെ വിളിച്ചു പോയി. എന്നിട്ട് പൊട്ടിത്തെറിച്ചുകൊണ്ട് ഐവി ശശിയോട് പറഞ്ഞു, ഇമ്മാതിരി കോലംകെട്ട കോലത്തില്‍ മമ്മൂട്ടിയെ ഇറക്കിവിട്ടാല്‍ എന്റെ പണം നഷ്ടപ്പെടും. മമ്മൂട്ടിയുടെ ഗ്ലാമര്‍ കാണാന്‍ കൂടെയാണ് ആളുകള്‍ തിയേറ്ററില്‍ വരുന്നത്.

മേക്കപ്പ്മാനോട് ചൂടായി

ബഹളം കേട്ട് ഓടിവന്ന മേക്കപ്പ്മാന്‍ എംഒ ദേവസ്യയോട് കെആര്‍ജി ദേഷ്യപ്പെട്ടു. എന്താടോ ഈ കാണിച്ചുവച്ചിരിയ്ക്കുന്നത്. ഇത് കണ്ടാല്‍ പെറ്റ തള്ള സഹിക്കുമോ?

റിലീസായപ്പോള്‍

മൃഗയ റിലീസാകുന്നകിന്റെ തലേദിവസം വരെ കെആര്‍ജിയ്ക്ക് വാറുണ്ണിയുടെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ സിനിമ റിലീസ് ചെയ്ത്, ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയവര്‍ മൃഗയയില്‍ അഭിനയിച്ച നടന്‍ മമ്മൂട്ടിയല്ല എന്ന് പറഞ്ഞപ്പോഴാണ് കെആര്‍ജിയ്ക്ക് ശ്വാസം വീണത്.

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
When producer feels fidget about Mammootty's look

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam