»   » ഭാര്യ പറഞ്ഞ ആ വാക്ക്, പിന്നീടൊരിക്കലും സിനിമയില്ലാത്തതിന് വിഷമിച്ചിട്ടില്ല എന്ന് റഹ്മാന്‍

ഭാര്യ പറഞ്ഞ ആ വാക്ക്, പിന്നീടൊരിക്കലും സിനിമയില്ലാത്തതിന് വിഷമിച്ചിട്ടില്ല എന്ന് റഹ്മാന്‍

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ പെണ്‍കുട്ടികളുടെ ഹൃദയത്തുടിപ്പായിരുന്നു റഹ്മാന്‍. കൂടെവിടെ എന്ന ചിത്രത്തിന് ശേഷം കേരളക്കരയില്‍ റഹ്മാനുണ്ടായ ആരാധകരുടെ എണ്ണം കുറഞ്ഞതൊന്നുമല്ല. ആ താരപ്രഭയില്‍ റഹ്മാനും ഒരു പ്രണയമൊക്കെ ഉണ്ടായിരുന്നു.. എന്നാല്‍ അതൊക്കെ സിനിമയില്‍ എന്നപോലെ പൊട്ടിപ്പൊളിഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലുമാണോ റഹ്മാന് പാരവച്ചത്, സിനിമകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് റഹ്മാന്‍

പിന്നീട് മെഹറുന്നിസ തന്റെ ജീവിതത്തില്‍ വന്നതിനെ കുറിച്ചും ഭാര്യയോടുള്ള പ്രണയത്തെ കുറിച്ചും പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ റഹ്മാന്‍ പങ്കുവയ്ക്കുകയുണ്ടായി.. റഹ്മാന്റെ വാക്കുകളിലൂടെ..

പ്രണയ പരാജയം

സിനിമയില്‍ വന്ന് കുറച്ച് കാലം കഴിയുമ്പോഴേക്ക് തന്നെ എനിക്ക് പ്രണയവും ബ്രേക്കപ്പും സംഭവിച്ചിരുന്നു. പക്ഷെ 26 വയസ്സായപ്പോഴേക്കും എന്നെ വിവാഹം കഴിപ്പിക്കണം എന്ന് അച്ഛനും അമ്മയും തീരുമാനിച്ചു. പല ആലോചനകളും വന്നു. നോ എന്നായിരുന്നു എന്റെ മറുപടി. മനസ്സ് കൊണ്ട് ഞാന്‍ തയ്യാറായില്ല എന്നതാണ് സത്യം.

മെഹറുന്നിസയെ കാണുന്നത്

സുഹൃത്തിന്റെ ഒരു ഫാമിലി ഫങ്ഷന് വേണ്ടി ചെന്നൈയില്‍ പോയപ്പോഴാണ് മെഹറുന്നിസയെ കാണുന്നത്. തട്ടമിട്ട മൂന്ന് പെണ്‍കുട്ടികള്‍ വരുന്നത് കണ്ടപ്പോള്‍, കെട്ടുന്നെങ്കില്‍ ഇങ്ങനെ ഒരു പെണ്ണിനെ കെട്ടണം എന്ന് ഞാന്‍ പറഞ്ഞു.

വിവാഹം നടന്നത്

ഞാന്‍ പറഞ്ഞത് കേട്ട് സുഹൃത്ത് മെഹറുവിന്റെ വിലാസം തപ്പിപ്പോയി വിവാഹം ആലോചിയ്ക്കുകയായിരുന്നു. ചില നിബന്ധനകളൊക്കെ അവര്‍ക്കുണ്ടായിരുന്നെങ്കിലും വിവാഹത്തിന് സമ്മതിച്ചു. 1993 ലായിരുന്നു വിവാഹം.

അനുഗ്രഹമാണ് അവള്‍

ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് മെഹറുന്നിസ എന്ന് റഹ്മാന്‍ പറയുന്നു. ഭാര്യ കൂടെ ഇല്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയ പല സന്ദര്‍ഭങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ട് എന്ന് നടന്‍ പറയുന്നു.

ആ വാക്ക്

രണ്ടാമത്തെ മകള്‍ ഉണ്ടാവുന്നതിന് മുന്‍പ് സിനിമയില്ലാതെ നില്‍ക്കുകയാണ്. പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനാകാതെ വീടിന് ഉള്ളില്‍ തന്നെ ഇരിയ്ക്കുന്ന സമയം. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു, 'അവസരങ്ങള്‍ ദൈവം തരുന്നതാണ്. സമയമാകുമ്പോള്‍ അത് വരും'. പിന്നീടൊരിക്കലും അവസരം ഇല്ലാത്തിന് വിഷമിച്ചിട്ടില്ല എന്ന് റഹ്മാന്‍ പറയുന്നു.

വീടാണ് വലുത്

സിനിമയില്‍ എനിക്ക് അധികം സുഹൃത്തുക്കളില്ല. വീടാണ് വലുത്.. ഭാര്യയാണ് ഏറ്റവും അടുത്ത സുഹൃത്ത്- റഹ്മാന്‍ വ്യക്തമാക്കി. ബ്ലാക്ക്, രാജമാണിക്യം എന്നീ മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് റഹ്മാന്‍ മടങ്ങിയെത്തിയത്.

പ്രണയം

നടി അമലയുമായിട്ടായിരുന്നു റഹ്മാന്റെ പ്രണയം. വിവാഹം വരെ എത്തിയ ആ പ്രണയ ബന്ധം സിനിമയ്ക്കകത്തും പുറത്തും പാട്ടായിരുന്നു. റഹ്മാന്‍ തന്നെ സമ്മതിച്ചതുമാണ്.

English summary
When Rahman Married Meherunnisa

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam