»   » കലാഭവന്‍ മണിയ്ക്ക് വേണ്ടി രജനികാന്തും ഐശ്വര്യ റായിയും കാത്തിരുന്നിട്ടുണ്ട്...

കലാഭവന്‍ മണിയ്ക്ക് വേണ്ടി രജനികാന്തും ഐശ്വര്യ റായിയും കാത്തിരുന്നിട്ടുണ്ട്...

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് കാലന്‍ ഇറങ്ങിവന്ന വര്‍ഷമാണ് 2016. ഒടുവിലത്തെ ഇരയായി കലാഭവന്‍ മണിയും പോയി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും വളരെ അധികം ഡിമാന്റുള്ള നടനായിരുന്നു കലാഭവന്‍ മണി. വില്ലനായും കോമാളിയായും അവിടെയും മണി ആരാധകരെ കൂട്ടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു സാക്ഷാല്‍ രജനികാന്തും ഐശ്വര്യ റായിയും വരെ നമ്മുടെ മണിച്ചേട്ടന് വേണ്ടി കാത്തരുന്നിട്ടുണ്ട്.

എന്തിരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. ചിത്രത്തില്‍ ഒരേ ഒരു ഷോട്ടില്‍ മാത്രം അഭിനയിക്കാന്‍ ശങ്കര്‍ കലാഭവന്‍ മണിയെ വിളിച്ചു. ഒരു ചെത്ത് കാരന്റെ വേഷമാണ്. അതിന് വേണ്ടി മണി കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും ഫ്‌ളൈറ്റ് പോയി.

rajinikanth-aishwarya-kalabhavan-mani

സമയത്ത് എത്താന്‍ പറ്റില്ലെന്നും, ആ വേഷം മറ്റാര്‍ക്കെങ്കിലും കൊടുക്കൂ സര്‍ എന്നും മണി ശങ്കറിനോട് പറഞ്ഞു. 'ആ വേഷം മറ്റാര്‍ക്കും കൊടുക്കാന്‍ കഴിയില്ല. കാരണം ആ വേഷം ചെയ്യാന്‍ ഞാന്‍ മനസ്സില്‍ കണ്ടത് താങ്കളെയാണ്. അടുത്ത ഫ്‌ളൈറ്റ് എപ്പോഴാണെന്ന് വച്ചാല്‍ അതിന് വന്നാല്‍ മതി' എന്നായിരുന്നു ശങ്കറിന്റെ മറുപടി.

പറഞ്ഞതുപ്രകാരം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് മണി ലൊക്കേഷനിലെത്തി. 'പെട്ടന്ന് മേക്കപ്പ് ഇട്ടിട്ട് വാ' എന്ന് ശങ്കര്‍ പറഞ്ഞു. മേക്കപ്പ് ഇട്ട് വന്ന മണി ശരിക്കും ഞെട്ടി. അവിടെ അതാ തന്നെയും കാത്തിരിയ്ക്കുന്നു സാക്ഷാല്‍ രജനികാന്തും ഐശ്വര്യ റായിയും. ഷോട്ട് എടുത്ത് കഴിഞ്ഞപ്പോഴാണ് തനിക്ക് വേണ്ടിയാണ് അവര്‍ കാത്തിരുന്നത് എന്ന് ശങ്കര്‍ സര്‍ പറഞ്ഞ് അറിഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ മണി തന്നെ പറഞ്ഞിരുന്നു.

English summary
This incident that had taken place during the shoot of Rajinikanth's Enthiran may give you an idea about Kalabhavan Mani's acting prowess and the admiration he demanded from top directors like Shankar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam