രജനീകാന്തിനെ ഭിക്ഷക്കാരനെന്ന് തെറ്റിദ്ധരിച്ചു
സിനിമകളില്‍ സൂപ്പര്‍ ഹീറോയും സ്‌റ്റൈലന്‍ സംഘട്ടനവീരനുമെല്ലാമായി അഭിനയിക്കാറുണ്ടെങ്കിലും സാധാരണജീവിതത്തില്‍ താന്‍ തനി സാധാരണക്കാരന്‍ തന്നെയാണെന്ന് തെളിയിച്ചിട്ടുള്ളയാളാണ് രജനീകാന്ത്. സിനിമയ്ക്ക് പുറത്ത് കഷണ്ടിയും നരയും പ്രദര്‍ശിപ്പിക്കാന്‍ മടിയില്ലാത്ത താരം പലപ്പോഴും സാധാരണക്കാരുടേത് പോലെ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് എത്താറുള്ളത്.
ഇത്തരത്തില്‍ സാധാരണവേഷത്തില്‍ യാത്രചെയ്ത രജനീകാന്തിനെ പിച്ചക്കാരനായി തെറ്റിദ്ധരിച്ചെന്ന് റിപ്പോര്‍ട്ട്. 2010ല്‍ നടന്ന സംഭവം ഇപ്പോള്‍ രജനിയുടെ പിറന്നാള്‍ ദിവസത്തിലാണ് റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്. 2010ല്‍ ഹിമാലയന്‍ യാത്രക്ക് പോയപ്പോഴാണത്രേ ഒരു സ്ത്രീ രജനീകാന്ത് പിച്ചക്കാരനാണെന്ന് തെറ്റിദ്ധരിയ്ക്കുകയും ഭിക്ഷയായി പത്തുരൂപ നല്‍കുകയും ചെയ്തത്.

ഹിമാലയന്‍ യാത്രക്കിടെ ഒരു ക്ഷേത്രത്തില്‍ ഒപ്പമുള്ള സഞ്ചാരികള്‍ക്കൊപ്പം തറയില്‍ ഇരിക്കുകയായിരുന്നുവേ്രത രജനി. സാധാരണ വേഷം ധരിച്ച രജനി യാത്രകാരണം നന്നേ ക്ഷീണിയ്ക്കുകയും ചെയ്തിരുന്നു. തറയില്‍ ക്ഷീണിതനായി ഇരിക്കുന്ന രജനിയെ കണ്ട ഒരു സ്ത്രീ ഒരു പത്തുരൂപയെടുത്ത് അദ്ദേഹത്തിന് കൊടുക്കുകയായിരുന്നുവത്രേ. ആദ്യം ഞെട്ടിയെങ്കിലും രജനി പിന്നീട് ആ പത്തുരൂപ വാങ്ങുകയായിരുന്നുവത്രേ.
അധികം താമസിയാതെ രജനിയും കൂട്ടരും ക്ഷേത്രത്തില്‍ നിന്നും തിരിച്ചുപോരവേ സൂപ്പര്‍താരത്തെക്കണ്ട് ആളുകള്‍ കൂടി. രജനിയ്ക്കുചുറ്റും ആളുകള്‍ തടിച്ചുകൂടുന്നത് കണ്ടപ്പോഴാണത്രേ പണം നല്‍കിയ സ്ത്രീയ്ക്ക് താന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിനാണ് ഭിക്ഷ നല്‍കിയത് എന്ന് മനസിലായത്. ഉടന്‍ തന്നെ അവര്‍ രജനിയുടെ അടുത്തെത്തി മാപ്പു പറയുകയും ചെയ്തു.
എന്നാല്‍ താന്‍ സൂപ്പര്‍താരമല്ലെന്നും തന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ദൈവം ഇപ്പോള്‍ ഇവിടെ നിങ്ങളിലൂടെ കാണിച്ചുതരുകയാണ് ചെയ്തതെന്ന് രജനി സ്ത്രീയോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ സഹയാത്രികള്‍ പറയുന്നു.


Click it and Unblock the Notifications