»   » മോഹന്‍ലാല്‍ റേബന്‍ സണ്‍ഗ്ലാസ് എടുത്ത് മുഖത്ത് വച്ചപ്പോള്‍ ദേഷ്യം തോന്നിയതാര്‍ക്കായിരുന്നു?

മോഹന്‍ലാല്‍ റേബന്‍ സണ്‍ഗ്ലാസ് എടുത്ത് മുഖത്ത് വച്ചപ്പോള്‍ ദേഷ്യം തോന്നിയതാര്‍ക്കായിരുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ കാലത്തിന്‍ തുടക്കമായിരുന്നു അത്. ഇപ്പോഴുള്ള ആ നിഷ്‌കളങ്കമായ ചിരി അപ്പോഴേ ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യമായി മോഹന്‍ലാലിനെ കണ്ട അനുഭവത്തെ കുറിച്ച് പ്രശസ്ത പിന്നണി ഗായിക ലതികയുടെ സഹോദരന്‍ എസ് രാജേന്ദ്ര ബാബു തന്റെ ആത്മകഥാ പുസ്തകത്തില്‍ കുറിയ്ക്കുന്നു.

മോഹന്‍ലാല്‍ വിളിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് ലക്ഷ്മി മേനോന്‍

കോടമ്പാക്കം കുറിപ്പുകള്‍ എന്ന ആത്മകഥാ പുസ്തകം പ്രസിദ്ധികരിച്ചിരിയ്ക്കുന്നത് ഡിസി ബുക്‌സാണ്. മളയ്‌ക്കൊപ്പം റോയല്‍ പേട്ടയ്ക്കടുത്തുള്ള ട്രിപ്ലിക്കേന്‍സില്‍ വച്ചാണ് രാജേന്ദ്ര ബാബു മോഹന്‍ലാലിനെ കാണുന്നത്.

അരക്കൈ ഷര്‍ട്ടും ധരിച്ച് വന്നയാള്‍

ഒരു ഗള്‍ഫ് പര്യടനം കഴിഞ്ഞ് വന്ന സമയമായിരുന്നു അത്. ട്രിപ്ലിക്കേന്‍സിലെ ഇടുങ്ങിയ തെരുവിലെ ഒരു മലയാളി ഹോട്ടലില്‍ നിന്ന ഉച്ചഭക്ഷണം കഴിച്ച ശേഷം മാളയും രാജേന്ദ്ര ബാബുവും സ്വാമി ഹോട്ടലില്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുകയാണ്. അപ്പോഴാണ് അവിടേക്ക് വെള്ള മുണ്ടും അരക്കൈയ്യന്‍ വെള്ള ഷര്‍ട്ടും ധരിച്ച് ഒരു ചെറുപ്പക്കാരന്‍ കയറി വന്നത്.

ചെറുപ്പക്കാരന്റെ പെരുമാറ്റം

ആ ചെറുപ്പക്കാരന്‍ വന്നപ്പോഴും മാളയും രാജേന്ദ്രനും തമാശകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ മേശപ്പുറത്ത് ഊരി വച്ചിരുന്ന തന്റെ റേബാന്‍ സണ്‍ ഗ്ലാസ് എടുത്ത് ചെറുപ്പക്കാരന്‍ മുഖത്ത് വച്ച് നോക്കിയത് രാജേന്ദ്രന് ഒട്ടും ഇഷ്ടമായില്ല. 'ഇതുപോലൊന്ന് എനിക്ക് ഉണ്ടായിരുന്നു. താഴെ വീണ് ഉടഞ്ഞുപോയി' എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അയാള്‍ ഗ്ലാസ് ഊരി മുണ്ടില്‍ തുടച്ച് മേശപ്പുറത്ത് തന്നെ വച്ചു.

മാള പരിചയപ്പെടുത്തി

രാജേന്ദ്രന്റെ മുഖഭാവം ശ്രദ്ധിച്ച മാള അദ്ദേഹത്തോട് ചോദിച്ചു, 'ആളെ മനസ്സിലായില്ല അല്ലേ? പുതിയ നടനാണ്. ഒരു പടം ചെയ്തത് ഹിറ്റ്. മിടുക്കനാണ്.. പ്രതീക്ഷ അര്‍പ്പിയ്ക്കാവുന്ന നടന്‍'. അത് കേട്ടപ്പോള്‍ രാജേന്ദ്രന്‍ തികഞ്ഞ നിസ്സംഗതയോടെ ചോദിച്ചു 'എന്താ പേര്?'. അല്പം നാണത്തോടെ ആ ചെറുപ്പക്കാരന്‍ പറഞ്ഞു, 'മോഹന്‍ലാല്‍!!'

ആ മോഹന്‍ലാല്‍ ഇന്ന്

അതെ ആ ചെറുപ്പക്കാരന്‍ തന്നെയാണ് ഇന്ന് ലോകമറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പതിയെ പതിയെ ആയിരുന്നു ലാലിന്റെ വളര്‍ച്ച. വില്ലനായി വന്നു.. നായികനിലേക്കും സൂപ്പര്‍സ്റ്റാറിലേക്കും മാറി. പ്രേം നസീറിനൊക്കെ ഒപ്പമായിരുന്നു ആദ്യ കാല ചിത്രങ്ങള്‍.

English summary
When S Rajendra Babu met Mohanlal at first time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam