»   » ആദ്യമായി ചെയ്ത ഡാന്‍സ് പെര്‍ഫോമന്‍സില്‍ ഞാന്‍ തോറ്റുപോയി; സായി പല്ലവി

ആദ്യമായി ചെയ്ത ഡാന്‍സ് പെര്‍ഫോമന്‍സില്‍ ഞാന്‍ തോറ്റുപോയി; സായി പല്ലവി

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലും ഒറ്റയടിയ്ക്ക് ജനശ്രദ്ധ നേടിയ നടിയാണ് സായി പല്ലവി. ഇപ്പോള്‍ തെലുങ്കില്‍ ആദ്യമായി ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് താരം.

സ്റ്റൈല്‍ & ഗ്ലാമര്‍ കവര്‍ ഗേളായി സായി പല്ലവി; ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

പ്രേമം എന്ന ചിത്രത്തിലെ മലര്‍ മിസ്സിനെ ഓര്‍മിയ്ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് റോക്കാ കൂത്ത് എന്ന പാട്ടും അതിലെ സായി പല്ലവിയുടെ ഡാന്‍സുമാണ്. എന്നാല്‍ താന്‍ ഏറ്റവും ആദ്യം കളിച്ച് പരാജയപ്പെട്ട ഒരു ഡാന്‍സ് പെര്‍ഫോമന്‍സിനെ കുറിച്ച് പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി പറയുകയുണ്ടായി.

ആറാം വയസ്സില്‍

ആറാം വയസ്സിലാണത്രെ ആദ്യമായി സായി പല്ലവി ഡാന്‍സ് പെര്‍ഫോമന്‍സുമായി ഒരു വേദിയില്‍ കയറുന്നത്. എന്നാല്‍ ആ പരിപാടിയില്‍ ഡാന്‍സ് ചെയ്തത് നന്നാവാത്തത് കൊണ്ട് തന്നെ സായി പല്ലവി തോറ്റുപോയത്രെ. ഞാന്‍ ചെയ്യുന്നത് ശരിയല്ല എന്ന് അതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണ് സായി പല്ലവി പറഞ്ഞത്

ഡാന്‍സിലേക്ക് ശ്രദ്ധിച്ചു തുടങ്ങിയത്

മാധുരി ദിക്ഷിത്തിന്റെയും ഐശ്വര്യ റായിയുടെയുമൊക്കെ ഡാന്‍സുകള്‍ അമ്മ ശ്രദ്ധിക്കുകയും ചെയ്തു നോക്കുകയും ചെയ്യും. അങ്ങനെ ഞാനും ഡാന്‍സില്‍ ശ്രദ്ധിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പള്‍ സ്‌കൂള്‍ തലത്തില്‍ ഡാന്‍സ് പെര്‍ഫോമന്‍സിന് നില്‍ക്കുകയും സമ്മാനം കിട്ടുകയും ചെയ്തു. പിന്നെ നൃത്തത്തില്‍ ശ്രദ്ധിച്ചു.

നീങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ

പിന്നീട് സ്‌കൂള്‍ തലത്തില്‍ നിരവധി ഡാന്‍സ് പെര്‍ഫോമന്‍സുകളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്ത സായി പല്ലവി ടെലിവിഷന്‍ ഷോയിലും മത്സരാര്‍ത്ഥിയായി എത്തി. നീങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു സായി പല്ലവി

പ്രേമത്തിലെ ഡാന്‍സ്

പ്രേമത്തിലെ സായി പല്ലവിയുടെ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് അന്തം വിട്ടത് ജോര്‍ജ്ജും കോയയും ശംഭുവും (നിവിന്‍ പോളി, കിച്ചു, ശബരീഷ്) മാത്രമല്ല. റോക്കാ കൂത്ത് എന്ന ഗാനരംഗത്ത് ഡപ്പാകൂത്ത് ഡാന്‍സുമായി എത്തിയ സായി പല്ലവി ശരിക്കും പ്രേക്ഷരെ അമ്പരിപ്പിച്ചു.

English summary
Sai Pallavi's dappankuthu dance in Premam was totally cool and the actress’ passion for dance is quite known to all. Talking about how she developed her dancing passion in an interview to JFW Magazine, Sai Pallavi said that she failed miserably in the first dance competition that she participated at the age of 6.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam