»   » ഈ കെട്ടിപ്പിടിത്തത്തില്‍ എണ്‍പതുകള്‍ മുതലുള്ള സ്‌നേഹവും സൗഹൃദവുമുണ്ട്, സൂപ്പര്‍താരങ്ങളുടെ നായികമാര്‍

ഈ കെട്ടിപ്പിടിത്തത്തില്‍ എണ്‍പതുകള്‍ മുതലുള്ള സ്‌നേഹവും സൗഹൃദവുമുണ്ട്, സൂപ്പര്‍താരങ്ങളുടെ നായികമാര്‍

By: Rohini
Subscribe to Filmibeat Malayalam

നായകന്മാര്‍ക്ക് അന്യഭാഷ ചിത്രങ്ങള്‍ ചെയ്യാമെങ്കിലും, അതിന് പരിമിതികളുണ്ട്. എല്ലാ ഇന്റസ്ട്രിയിലും ഒരേ സമയം ശ്രദ്ധ കൊടുക്കുമ്പോള്‍, എവിടെയും എത്താതെ പോകുന്ന നായകന്മരുണ്ട്. റഹ്മാന്‍, നരേന്‍ തുടങ്ങിയവര്‍ അതിന് ഉത്തമ ഉദാഹരണം. എന്നാല്‍ നായികമാരുടെ കാര്യം അങ്ങനെയല്ല.. അവര്‍ക്ക് ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങാം.

ശോഭനയ്ക്ക് വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറിയോ? അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു ??

അങ്ങനെ എണ്‍പതുകള്‍ മുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ അടക്കിവാണ നായികമാരാണ് ശോഭനയും സുഹാസിനിയും. ഇരുവരും അവിചാരിതമായി കണ്ടുമുട്ടിയപ്പോഴുള്ള ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശോഭനയുടെ ഫേസ്ബുക്ക് പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.

sobhana-suhasini

എയര്‍പോര്‍ട്ടില്‍ വച്ചാണ് ശോഭനയും സുഹാസിനിയും തമ്മില്‍ കണ്ടുമുട്ടിയത്. സുഹാസിനിയെ കെട്ടിപ്പിടിച്ച് ശോഭന ആ കണ്ടുമുട്ടല്‍ ഒരു സെല്‍ഫിയാക്കി. ഈ ഫോട്ടോയില്‍ വര്‍ഷങ്ങളുടെ സൗഹൃദവും സ്‌നേഹവും ആരാധകര്‍ക്ക് കാണാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെയാണ് ഫോട്ടോ പെട്ടന്ന് നവമാധ്യമത്തില്‍ വൈറലായതും.

ലാലിനും മമ്മൂട്ടിയ്ക്കും താത്പര്യം ചെറുപ്പക്കാരികളോട്, വിവാഹം കഴിഞ്ഞപ്പോള്‍ എന്നെ ഒഴിവാക്കി; സുഹാസിനി

ശോഭന ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്നും അല്പം അകലം പാലിച്ചു നില്‍ക്കുകയാണ്. ഡാന്‍സില്‍ പുതിയ ഗവേഷണങ്ങള്‍ നടത്തുന്ന തിരക്കിലാണ് താരം. നല്ല കഥാപാത്രം കിട്ടിയാല്‍ തിരിച്ചുവരും എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. അതും ഡാന്‍സിന്റെ ഷെഡ്യൂള്‍ അനുസരിച്ച് മാത്രം. അതേ സമയം സുഹാസിനി ഇപ്പോഴും തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളില്‍ സജീവമാണ്.

English summary
When Shobana and Suhasini met at airport
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam