മോശം വസ്ത്രം ധരിച്ചതിന്റെ പേരില്‍ ശ്രിയ ശരണ്‍ മാപ്പ് പറഞ്ഞ ആ സംഭവം എന്തായിരുന്നു?
കുറച്ച് വര്‍ഷങ്ങള്‍ മുന്‍പുള്ള ഒരു സംഭവമാണ്, ശ്രിയ ശരണ്‍ തമിഴ് സിനിമാ ലോകത്ത് മിന്നിത്തിളങ്ങുന്ന കാലം. തമഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ നടിയ്ക്ക് ധാരാളം അവസരങ്ങളുണ്ടായിരുന്നു. ആ ഇടയ്ക്കാണ് ധരിച്ച വേഷത്തിന്റെ പേരില്‍ നടി ക്രൂശിക്കപ്പെട്ടത്. 2008 ലാണ് സംഭവം. 2007 ലാണ് ശങ്കര്‍ - രജനികാന്ത് കൂട്ടുകെട്ടില്‍ പിറന്ന ശിവാജി റിലീസായത്. സൂപ്പര്‍ഹിറ്റ് വിജമായ ചിത്രത്തിലെ നടി ശ്രിയ ശരണായിരുന്നു.
2018 ല്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കാന്‍ ഒരു ചടങ്ങും വച്ചു. ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധ ശ്രിയ ശരണ്‍ ധരിച്ചുവന്ന വസ്ത്രത്തിലായിരുന്നു. ഇറക്കം കുറഞ്ഞ അശ്ലീലമായ വേഷം ഹിന്ദു മത വിശ്വാസത്തിനെ തകര്‍ക്കും വിധമാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയതോടെ ശ്രിയ വിവാദത്തില്‍ പെടുകയായിരുന്നു. പ്രശ്‌നം വഷളായതോടെ നടിയ്ക്ക് മാപ്പ് പറയേണ്ടിയും വന്നു.

താനൊരു ഹിന്ദി സിനിമാ ലൊക്കേഷനില്‍ നിന്നാണ് ഈ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. വസ്ത്രം മാറാനുള്ള സാവകാശം ഇല്ലായിരുന്നു. അതിനാലാണ് ആ വേഷത്തില്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും അതിന്റെ പേരില്‍ ഇതുപോലൊരു പ്രശ്‌നം ഉണ്ടാവുമൊന്ന് കരുതിയില്ല ആരെയെങ്കിലും വേദനിപ്പിച്ചട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും ശ്രിയ പറഞ്ഞു


Click it and Unblock the Notifications











