»   » ചെറിയൊരു പനിക്ക് ചികിത്സിക്കാന്‍ വന്നത് ആറ് ഡോക്ടര്‍മാര്‍; മമ്മൂട്ടി ഞെട്ടിപ്പോയി

ചെറിയൊരു പനിക്ക് ചികിത്സിക്കാന്‍ വന്നത് ആറ് ഡോക്ടര്‍മാര്‍; മമ്മൂട്ടി ഞെട്ടിപ്പോയി

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ജോലിയോട് കാണിയ്ക്കുന്ന ആത്മാര്‍ത്ഥതയും സൗഹൃദ ബന്ധങ്ങള്‍ക്ക് നല്‍കുന്ന വിലയുമാണ് ഇന്നത്തെ പുതുമുഖ നടന്മാര്‍ കണ്ട് പഠിക്കണം എന്ന് പറയുന്നത്. ഒരു മറവത്തൂര്‍ കനവ് എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നടന്ന ഒരു സംഭവത്തെ കൂടെ ഈ വിഷയത്തില്‍ ഉദാഹരണമായി പറയാം.

ചിത്രത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ വച്ചു നടക്കുകയാണ്. മമ്മൂട്ടിയ്ക്ക് ചെറിയൊരു പനിയുണ്ട്. പക്ഷെ അതൊന്നും കാര്യമാക്കാതെ മമ്മൂട്ടി ചിത്രീകരണം തുടര്‍ന്ന് കൊള്ളാന്‍ ആവശ്യപ്പെട്ടു. അല്പം കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ പനി പരിശോധിക്കാന്‍ സെറ്റിലേക്ക് ആറ് ഡോക്ടര്‍മാര്‍ വന്നു. ഇത് കണ്ട് മമ്മൂട്ടി ശരിയ്ക്കും ഞെട്ടി.!

ഇതെങ്ങനെ ഈ ഡോക്ടര്‍മാര്‍ എത്തി

മറവത്തൂര്‍ കനവിന്റെ അണിയറപ്രവര്‍ത്തകരോ മമ്മൂട്ടിയോ ഒരു ഡോക്ടറുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എങ്ങിനെ ഇവിടെ ഡോക്ടര്‍മാര്‍ എത്തി എന്നായി.

അയച്ചത് കോളിവുഡിലെ പ്രതാപി

അപ്പോഴാണ് വിവരം അറിഞ്ഞത്. കോളിവുഡിലെ പ്രതാപിയായ നിര്‍മാതാവ് കോവൈചെയന്‍ ആണ് മമ്മൂട്ടിയെ ചികിത്സിക്കാന്‍ ഈ ആറ് ഡോക്ടര്‍മാരെ അയച്ചത്.

മമ്മൂട്ടിയും കോവൈചെയനും തമ്മിലുള്ള ബന്ധം

മമ്മൂട്ടി നായകനായ, തമിഴ് ചിത്രങ്ങളായ അഴകന്‍, മൗനം സമ്മതം എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് കോവൈചെയന്‍. ചെന്നൈയിലായിരുന്ന കോവൈചെയന്‍, പൊള്ളാച്ചിയിലുള്ള മമ്മൂട്ടിയ്ക്ക് പനിയുണ്ട് എന്നറിഞ്ഞ്, അദ്ദേഹത്തെ ചികിത്സിക്കാനായി അയച്ചതായിരുന്നു ആ ആറ് ഡോക്ടര്‍മാരെ.

ഇതാണ് പുതു തലമുറക്കാര്‍ കണ്ടു പഠിക്കേണ്ടത്

മമ്മൂട്ടിയ്ക്ക് ജോലിയോടുള്ള ആത്മാര്‍ത്ഥതയും ബന്ധങ്ങള്‍ക്ക് മെഗാസ്റ്റാര്‍ നല്‍കുന്ന വിലയുമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.

English summary
When six doctors came for Mammootty to check his fever

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam