For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നടിമാരെ സ്വന്തമാക്കിയ സംവിധായകര്‍

  By Lakshmi
  |

  തെന്നിന്ത്യപുതിയൊരു താരവിവാഹത്തിനൊരുങ്ങുകയാണ്. ജൂണ്‍ പന്ത്രണ്ടിനാണ് അമല പോള്‍-എഎല്‍ വിജയ് വിവാഹം നടക്കുന്നത്. ജൂണ്‍ ഏഴിന് കൊച്ചിയില്‍ വച്ച് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഏറെക്കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ഇവര്‍ രണ്ടുപേരും ഈയടുത്തകാലത്താണ് പ്രണയത്തിലാണെന്നകാര്യം സമ്മതിയ്ക്കുകയും വിവാഹക്കാര്യം ആരാധകരെ അറിയിക്കുകയുംചെയ്തത്. മലയാൡായ അമല പോള്‍ നടിയെന്ന നിലയില്‍ ആദ്യം പേരെടുത്തത് തമിഴകത്തായിരുന്നു. തമിഴകത്തെ ശ്രദ്ധേയനായ സംവിധായകനായ വിജയ് തന്റെ ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അമലയെ പ്രണയിച്ചു തുടങ്ങുന്നത്.

  അമല-വിജയ് വിവാഹം പോലെ നേരത്തെയും പല വിവാഹങ്ങളും ചലച്ചിത്രലോകത്ത് നടന്നിട്ടുണ്ട്. മലയാളത്തിലെ പല സംവിധായകരും തങ്ങളുടെ ചിത്രങ്ങളില്‍ നായികമാരായി അഭിനയിച്ചിട്ടുള്ള നടിമാരെ പ്രണയിച്ച് വിവാഹം ചെയ്തിട്ടുണ്ട്. ഇതാ അവരില്‍ ചിലര്‍...

  നടിമാരെ സ്വന്തമാക്കിയ സംവിധായകര്‍

  സീമയെന്ന നടിയ്ക്ക് മലയാളചിലച്ചിത്രലോകത്ത് മികച്ചൊരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത സംവിധായകനാണ് ഐവി ശശി. മികച്ച ചിത്രങ്ങളുടെ സംവിധായകനായ ശശിയോട് സീമയ്ക്ക് ആദ്യമേ ആരാധനയുണ്ടായിരുന്നു. ശശി സംവിധാനംച യെ്ത പുപ്പതോളം ചിത്രങ്ങളില്‍ സീമ അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള തുടര്‍ച്ചയായ കൂടിക്കാഴ്ചകള്‍ പ്രണയത്തിന് വഴിമാറുകയും 1980 ഓഗസ്റ്റ് 28ന് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം സീമ സിനിമയില്‍ അത്ര സജീവമായിരുന്നില്ല. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

  നടിമാരെ സ്വന്തമാക്കിയ സംവിധായകര്‍

  മലയാളസിനിമയിലെ എണ്‍പതുകളിലുണ്ടായ ഒരു റിയല്‍ പ്രണയകഥയിലെ നായകനും നായികയുമാണ് ലിസിയും പ്രിയദര്‍ശനും. തന്റെ പതിനാറാമത്തെ വയസിലാണ് ലിസി പ്രിയദര്‍ശനെ ആദ്യമായി കാണുന്നത്. ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു 1984ല്‍ നടന്ന ആദ്യ കൂടിക്കാഴ്ച. അന്നു തന്നെ ലിസി പ്രിയദര്‍ശന്റെ മനസില്‍ ഇടം പിടിച്ചിരുന്നു. പിന്നീട് പ്രിയന്‍ സംവിധാനം ചെയ്ത ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ ലിസി നായികയായി ഒടുവില്‍ 1990 ഡിസംബര്‍ പതിമൂന്നിന് ഇവര്‍ രണ്ടുപേരും വിവാഹിതരായി. ലിസിയേക്കാള്‍ പത്ത് വയസിന് മുതിര്‍ന്നയാളാണ് പ്രിയന്‍. വിവാഹത്തിന് മുമ്പ് ക്രിസ്ത്യാനിയായ ലിസി ഹിന്ദുമതത്തിലേയ്ക്ക് മാറിയിരുന്നു. ലിസിയ്ക്കും പ്രിയനും രണ്ട് കുട്ടികളുണ്ട്.

  നടിമാരെ സ്വന്തമാക്കിയ സംവിധായകര്‍

  സംഭവബഹുലമായ പ്രണയവും വിവാഹവുമായിരുന്നു ആനി-ഷാജി എന്നിവരുടേത്. ആനി അഭിനയിക്കുന്ന ആദ്യ ഷാജി കൈലാസ് ചിത്രം രുദ്രാക്ഷമാണ്. പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായ ആനി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ ആനിയും ഷാജിയും പ്രണയത്തിലാവുകയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിച്ചോടി കല്യാണം കഴിയ്ക്കുകയുമായിരുന്നു. ആനിയും ഹിന്ദു മതത്തിലേയ്ക്ക് മാറുകയും ചിത്രയെന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

  നടിമാരെ സ്വന്തമാക്കിയ സംവിധായകര്‍

  പാഥേയം എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രലോകത്തേയ്‌ക്കെത്തിയ പുതുനായികയായിരുന്നു ചിപ്പി. ഒട്ടേറെ ചിത്രങ്ങളില്‍ നായികയും സഹനടിയുമെല്ലാമായ ചിപ്പി സംവിധായകനായ എം രഞ്ജിത്തിനെ പ്രണയിച്ച് വിവാഹം കഴിയ്ക്കുകയായിരുന്നു.

  നടിമാരെ സ്വന്തമാക്കിയ സംവിധായകര്‍

  നടി കല്‍പനയും സംവിധായകന്‍ അനിലും പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു. ഏറെക്കാലത്തെ വിവാഹജീവിതത്തിന് ശേഷം ഇവര്‍ പിരിയാന്‍ തീരുമാനിയ്ക്കുകയും അടുത്തിടെ നിയമപരമായി ബന്ധം വേര്‍പെടുത്തുകയും ചെയ്തു.

  നടിമാരെ സ്വന്തമാക്കിയ സംവിധായകര്‍

  അടുത്ത കാലത്ത് മലയാളം ഏറ്റവും അധികം ആഘോഷിച്ച താരപ്രണയവിവാഹമായിരുന്നു റിമ, ആഷിക് എന്നിവരുടേത്. ഇടക്കാലത്ത് ചില ഗോസിപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവച്ച ഇവര്‍ അധികം വൈകാതെ പ്രണയം പ്രഖ്യാപിയ്ക്കുകയും വിവാഹിതരാവുകയും ചെയ്തു. ഇവരുടെ വിവാഹത്തില്‍ മതം വലിയ പ്രശ്‌നമാകുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും രണ്ടുപേരും മതം മാറിയിട്ടില്ല.

  English summary
  An actress falling for the charms of a director, and a director getting smitten by the beauty and personality of an actress to whom he has given the biggest break in her career, is not a new phenomenon in filmdom.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more