മരണത്തെ മുഖാമുഖം കണ്ട അനുഭവം, ആ അസുഖത്തിന്റെ ശേഷിപ്പ് ഇപ്പോഴുമുണ്ടെന്ന് ടൊവിനോ തോമസ്
യുവതാരനിരയില്‍, അപ്പനപ്പൂപ്പന്മാരില്ലാതെ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിക്കൊണ്ടിരിയ്ക്കുകയാണ് ടൊവിനോ തോമസ്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത മായാനദിയും സൂപ്പര്‍ഹിറ്റ്.
സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ താന്‍ മരണത്തെ മുഖാമുഖം കണ്ട ആ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബാല്യത്തില്‍ വന്ന ഒരു അസുഖമായിരുന്നു. അതിന്റെ ശേഷിപ്പ് ഇപ്പോഴും തന്റെ ശരീരത്തിലുണ്ടെന്ന് ടൊവിനോ പറയുന്നു

കിഡ്‌നിയില്‍ കല്ല്
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. കിഡ്‌നിയില്‍ കല്ല് വന്നു. രണ്ട് സെന്റിമീറ്ററോളം വലുപ്പമുള്ള കുറേയേറെ കല്ലുകളുണ്ടായിരുന്നു.

മരണത്തെ മുന്നില്‍ കണ്ടു
കേരളത്തിലെ പല ആശുപത്രികളിലും കാണിച്ചു. അവര്‍ എഴുതള്ളിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. വീട്ടുകാര്‍ എന്നെയും കൊണ്ട് വെല്ലൂര്‍ക്ക് പോയി. ഞാന്‍ മരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്.

അസുഖം മാറിയത്
ആശുപ്രതിയില്‍ വച്ച് ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മരുന്ന് പരീക്ഷിക്കാനായി അപ്പന്റെ സമ്മതപത്രം വാങ്ങി. അതു കുത്തിവെച്ചതോടെ അസുഖം മാറി.

അതിന്റെ ശേഷിപ്പ്
അസുഖം മാരറിയെങ്കിലും ശരീരത്തില്‍ അതിന്റെ അടയാളമായി ഒരു ഓട്ടയുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തു ഇതു മാറ്റാന്‍ സാധിക്കും. പക്ഷേ അതിനു താത്പര്യമില്ല - ടൊവിനോ പറഞ്ഞു.

ടൊവിനോ സിനിമയില്‍
എബിസിഡി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടാണ് ടൊവിനോയുടെ തുടക്കം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസിന് കരിയര്‍ ബ്രേക്ക് ഉണ്ടായത്. ഗപ്പി, ഗോദ എന്നീ ചിത്രങ്ങളുടെ വിജയവും ടൊവിനോയുടെ താരമൂല്യം വര്‍ധിപ്പിച്ചു.


Click it and Unblock the Notifications