»   » ഓപ്പോ എഫ് 3 യ്ക്കും ബാഹുബലി 2 നും ചില സാമ്യങ്ങളൊക്കെയുണ്ട്, എന്താണെന്നറിയാമോ?

ഓപ്പോ എഫ് 3 യ്ക്കും ബാഹുബലി 2 നും ചില സാമ്യങ്ങളൊക്കെയുണ്ട്, എന്താണെന്നറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാന്‍ ഒന്നൊന്നര - രണ്ട് വര്‍ഷമായി വളരെ ആകാംക്ഷയോടെ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ കാത്തിരുന്നു. ബാഹുബലി ദ കണ്‍ക്ലൂന് വേണ്ടി കാത്തിരുന്നത് പോലെ തന്നെ മറ്റൊരു റിലീസിന് കൂടെ ഇന്ത്യക്കാര്‍ കാത്തിരിയ്ക്കുന്നുണ്ട്, ഓപ്പോ എഫ് 3 ഫോണിന് വേണ്ടി !!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ റെക്കോഡ് കാറ്റില്‍ പറത്തി ബാഹുബലി കേരളത്തില്‍ !!


രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസായി. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തിനും പ്രേക്ഷകര്‍ക്ക് ഉത്തരം കിട്ടി. അപ്പോള്‍ ഓപ്പോ എഫ് 3 ഫോണിന്റെ കാര്യമോ.. ?? ഇവ രണ്ടും തമ്മില്‍ എന്താണ് ബന്ധം..? ഓപ്പോ എഫ് 3 ഫോണിനും ബാഹുബലി 2 നും ഉള്ള ചില സാമ്യതകളെ കുറിച്ചാണ് ഇനി പറയുന്നത്.


oppo-f3

4കെ ഹൈ -ഡെഫിനിഷന്‍ ഫോര്‍മാറ്റില്‍ ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ സിനിമയാണ് ബാഹുബലി 2. ഗ്രാഫിക്‌സിലുള്ള വ്യക്തതയും എംഎം കീര്‍വാണിയുടെ സംഗീതവുമെല്ലാം പ്രേക്ഷകര്‍ക്ക് അത്രയേറെ ആസ്വദിക്കാന്‍ കഴിഞ്ഞത് ഈ സാങ്കേതിക മികവ് കൊണ്ടാണ്. അതുപോലെ തന്നെയുള്ള മികച്ച സാങ്കേതികതയുമായിട്ടാണ് ഓപ്പോ എഫ് 3 പുറത്തിറക്കിയിരിയ്ക്കുന്നത്. ഡ്യുയല്‍ സെല്‍ഫി ക്യാമറയാണ് എഫ്3 യുടെ പ്രത്യേകത. ഒറ്റയ്ക്ക് നിന്നെടുക്കുന്ന സെല്‍ഫിയ്ക്കും ഗ്രൂപ്പ് സെല്‍ഫിയ്ക്കും മികച്ച പെര്‍ഫക്ഷന്‍ ഉണ്ടാവും.


ബാഹുബലി 2 പ്രേക്ഷകര്‍ കാത്തിരുന്ന എന്റര്‍ടൈന്‍മെന്റാണ്. പ്രണയവും സംഘട്ടനവും ഹാസ്യവും വേദനയും എല്ലാമുള്ള എന്റര്‍ടൈന്‍മെന്റ്. അത് പോലെയാണ് ഓപ്പോ എഫ് 3 ഫോണും. ആള്‍ക്കാരുടെ എന്റര്‍ടൈന്‍മെന്റ് തന്നെയാണ് എഫ് 3 യുടെയും ലക്ഷ്യം. എന്തിനേറെ, സെല്‍ഫിയ്ക്കും ക്യാമറയ്ക്കും വേണ്ടി മാത്രം ഒരു ഫോണ്‍ നിര്‍മിയ്ക്കുക എന്നത് വലിയ കാര്യമല്ലേ.ബാഹുബലി എന്ന ചിത്രം കഥ, തിരക്കഥ എന്നതിനൊക്കെ അപ്പുറം ഒരു ദൃശ്യവിസ്മയമാണ്. അതുപോലൊരു ദൃശ്യവിസ്മയം നമുക്ക് സൃഷ്ടിക്കാന്‍ ഓപ്പോ എഫ് 3 ക്യാമറയിലൂടെ സാധിയ്ക്കും. ഓപ്പോ എഫ് 3 ക്യാമറ ഫോണിന്റെ 2.0 വേര്‍ഷന്‍ മെയ് 4 ന് ലോഞ്ച് ചെയ്യും. ബാഹുബലി 2 നോളം ജനങ്ങള്‍ കാത്തിരുന്ന ഓപ്പോ എഫ് 3 ഫോണ്‍ !


English summary
Just like Baahubali, people are also looking forward to the launch of the new OPPO F3 phone. It is interesting to note that there are some common points between OPPO F3 and Bahubali 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam