അഭിനയത്തിനൊപ്പം എഴുത്തിലും തിളങ്ങിയ ഉര്‍വ്വശിയും ജഗദീഷും,പ്രിയ താരങ്ങളെ കുറിച്ചുളള വൈറല്‍ കുറിപ്പ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ജഗദീഷും ഉര്‍വ്വശിയും. ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മുന്നേറിയ താരങ്ങള്‍ കൂടിയായിരുന്നു ഇരുവരും. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ജഗീഷ് സിനിമകളില്‍ തിളങ്ങിയിരുന്നു. ഉര്‍വ്വശി തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായും തിളങ്ങി. ജഗദീഷും ഉര്‍വ്വശിയും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളും മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. ജഗദീഷിന്റെ നായികയാവാന്‍ മറ്റു നടിമാരെല്ലാം വിസമ്മതിച്ച സമയത്ത് ഉര്‍വ്വശി നടന്റെ നായികയായി അഭിനയിച്ചിരുന്നു.

അതേസമയം ഇരുവരെയും കുറിച്ച് അധികമാര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. അഭിനയത്തിന് പുറമെ എഴുത്തിലും തിളങ്ങിയ താരങ്ങളാണ് ജഗദീഷും ഉര്‍വ്വശിയും. ഇതേ കുറിച്ച് സിനിമാ പ്രാന്തന്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഉത്സവ മേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളുടെ കഥ ഉര്‍വശിയുടേതാണെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം എന്ന് കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നു. "നിങ്ങള്‍ക്കറിയാമോ എന്ന് പ്രാന്തനറിയില്ല.. അഭിനേതാക്കളില്‍ പലരും സംവിധാനം, നിര്‍മ്മാണം, കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ച നിരവധി സിനിമകള്‍ മലയാള സിനിമയില്‍ ഉണ്ട്.
അവരെയൊക്കെ നമ്മളെല്ലാം അറിയുന്നവരുമാണ്. പക്ഷേ നിങ്ങള്‍ക്ക് അറിയാത്ത ചിലരും നമ്മുടെ മലയാള സിനിമയില്‍ ഉണ്ട്. നമ്മുടെ പ്രിയപ്പെട്ട നായികയും നായകനുമൊക്കെയായി അവര്‍ സിനിമകളില്‍ വന്നു പോകുന്നു. ഈ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തര്‍ ആണ് കമല്‍ ഹാസന്‍, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍. എന്നാല്‍ അധികം ആരും പറഞ്ഞു കേള്‍ക്കാത്ത പേരുകള്‍ ആണ് ജഗദീഷിന്റേം ഉര്‍വശിയുടേയും.
ഉത്സവ മേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളുടെ കഥ ഉര്‍വശിയുടേതാണെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം. നന്ദി വീണ്ടും വരിക, അക്കരെ നിന്നൊരു മാരന്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്നു പി ഒ തുടങ്ങിയ സിനിമകളുടെ കഥ ജഗദീഷ് ആണെന്ന് ഇപ്പോഴും അറിയാത്തവര്‍ നമുക്കിടയില്‍ ഉണ്ട്. ഉര്‍വശിയും, ജഗദീഷുമൊക്കെ ഒരു കാലത്തെ ഹിറ്റ് സിനിമകളുടെ നട്ടെല്ലായിരുന്നു എന്ന് അറിയുമ്പോള്‍ അതിശയം തോന്നാം. പക്ഷേ അതാണ് സത്യം.. മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ നല്‍കിയതില്‍ ഇനി ഈ അഭിനയ പ്രതിഭകളുടെ പേരും ചേര്‍ത്ത് വായിക്കണം.


Click it and Unblock the Notifications