»   » കുടിച്ച് ലക്ക് കെട്ടതൊന്നുമല്ല, ഉര്‍വശി സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു, അന്തംവിട്ട് ഡ്രൈവര്‍!

കുടിച്ച് ലക്ക് കെട്ടതൊന്നുമല്ല, ഉര്‍വശി സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു, അന്തംവിട്ട് ഡ്രൈവര്‍!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ഉര്‍വശിയുടെ മദ്യപാന ശീലത്തെ കുറിച്ച് ഇതിനോടകം പല വാര്‍ത്തകളും വന്നതാണ്. മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന്റെ ഹിയറിങ് കുടുംബ കോടതിയില്‍ നടക്കെ മദ്യപിച്ച് ലക്ക് കെട്ടാണ് ഉര്‍വശി എത്തിയത്. ഒരു പൊതു ചടങ്ങില്‍ ഉര്‍വശി മദ്യപിച്ചെത്തി പരിപാടി അലങ്കോലപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ്, അതോര്‍ത്താല്‍ കൊള്ളാം എന്ന് ഉര്‍വശി; ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

എന്നാല്‍ കുടിച്ച് ലക്ക് കെടാതെ തന്നെ ഉര്‍വശിയ്ക്ക് ഒരു വലിയ അബദ്ധം പറ്റി. സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നുപോയത്രെ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ആ അനുഭവം ഉര്‍വശി പങ്കുവച്ചത്. ഉര്‍വശയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

ഒറ്റയ്ക്കാകാറില്ല

കാറില്‍ വരുമ്പോള്‍ എനിക്കെപ്പോഴും ഇടതും വലതും പറഞ്ഞു കൊടുക്കാന്‍ അറിയില്ല. കുട്ടിക്കാലം മുതലേ സിനിമയില്‍ എത്തിയത് കൊണ്ട് എനിക്ക് ചുറ്റും എപ്പോഴും ആളുകളുണ്ടാകുമായിരുന്നു. ഒറ്റയ്ക്ക് വഴി പറഞ്ഞ് കൊടുത്ത് വീട്ടിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

ടാക്‌സി വിളിച്ചു

ഒരിക്കല്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ നേരം ഒരുപാട് വൈകിയിരുന്നു. എന്നെ കൊണ്ടുപോകാനായി വന്ന കാര്‍ കണ്ടില്ല. കുറേ നേരം കാത്ത് നിന്നിട്ടും വണ്ടി വന്നില്ല. ഒടുവില്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനോട് പറഞ്ഞ് ഒരു ടാക്‌സി വിളിച്ചു. നല്ല പ്രായമുള്ള ഒരു അപ്പൂപ്പനായിരുന്നു ഡ്രൈവര്‍.

പെട്ടു എന്ന് മനസ്സിലായി

അന്ന് ഞാന്‍ താമസിച്ചിരുന്നത് അശോക് നഗറിലാണ്. വണ്ടിയില്‍ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴി ആലോചിച്ചത്. പറഞ്ഞുകൊടുക്കാന്‍ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്ന് മനസ്സിലായി.

ഡ്രൈവര്‍ക്ക് മനസ്സിലായില്ല

തലയില്‍ ഷാളിട്ട് മൂടിയത് കൊണ്ടും ഇരുട്ടായത് കൊണ്ടും പിന്‍സീറ്റിലിരിക്കുന്നത് നടി ഉര്‍വശിയാണെന്ന് ഡ്രൈവര്‍ക്ക് മനസ്സിലായില്ല. 'അമ്മ എങ്ക പോകണം' എന്ന് അദ്ദേഹം ചോദിച്ചു. രണ്ടും കല്‍പിച്ച് അശോക് നഗര്‍ എന്ന് പറഞ്ഞു. അവിടെ വലിയ ഒരു അശോകചക്രമുണ്ട്. വീട്ടിലേക്ക് പോകുന്ന വഴി അത് കണ്ടിട്ടുണ്ട്.

ഇനി റൈറ്റോ ലെഫ്‌റ്റോ ?

അശോക ചക്രത്തിന് അടുത്തെത്തിയപ്പോള്‍, 'അമ്മാ ഇനി എങ്കെ പോകണം.. ലെഫ്റ്റാ റൈറ്റാ?' അയ്യോ അതെങ്ങനെ അറിയും. പെട്ടന്നാണ് ഒരു ബുദ്ധി തോന്നിയത്. ഷാള്‍ കൊണ്ട് ഒന്നുകൂടെ മുഖം മറച്ചിട്ട് ഞാന്‍ പറഞ്ഞു, 'നടികൈ ഉര്‍വശി വീട്ട് പക്കത്ത്ക്ക് പോകണം. അന്ത ഓട്ടോകാരര്‍ക്കിട്ടെ വഴി കേട്ടാല്‍ പോതും'

വീട് കണ്ടെത്തി

ഇതാദ്യമേ പറഞ്ഞാല്‍ പോരായിരുന്നോ എന്നായിരുന്നുവത്രെ ഓട്ടോക്കാരന്റെ പ്രതികരണം. ആ വീട് എനിക്കറിയാം. ഇതല്ല വഴി. ഇതിന് മുന്‍പുള്ള വഴി തിരയണമായിരുന്നു. പത്ത് മിനിട്ട് മുന്‍പേ എത്താമായിരുന്നു' എന്ന് പറഞ്ഞ് അയാള്‍ ദേഷ്യപ്പെട്ടു. ഒടുവില്‍ വീട് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. പണം കൊടുത്ത് ടാക്‌സിയില്‍ നിന്ന് ചാടിയിറങ്ങഇ വീട്ടിലേക്ക് നടന്നു.

ആ ഭാവം ഞാന്‍ മറക്കില്ല

അപ്പോള്‍ പിന്നാലെ വന്ന് അയാള്‍ ഉറക്കെ പറഞ്ഞു, 'അമ്മാ ഇത് ഉര്‍വശി വീട്. നീങ്ക ഉങ്ക വീട്ട്ക്ക് പോ' . അയാളുടെ ബഹളം കേട്ട് ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടാവും. ഞാന്‍ വെളിച്ചത്തേക്ക് മാറി ഷാള്‍ മാറ്റിയിട്ട് പറഞ്ഞു, 'ആ ഉര്‍വശി ഞാന്‍ തന്നെയാണ്' അപ്പോള്‍ ആ പാവത്തിന്റെ മുഖത്ത് വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. 'എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി..' മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല.. ഓടി അകത്ത് കയറി.

English summary
When Urvashi forgot the root of her own home

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam