വിദ്യാ ബാലന്‍ ഹൃത്വിക് റോഷനെ പറ്റിച്ചു
വിദ്യാബാലന്‍ ഹൃത്വിക് റോഷനെ പറ്റിച്ചു എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു ഞെട്ടല്‍. പക്ഷെ എങ്ങനെയാണ് പറ്റിച്ചതെന്ന് അറിഞ്ഞാല്‍ ചിരിക്കും. യാചകയുടെ വേഷത്തിലെത്തിയാണ് വിദ്യ ഹൃത്വിക്കിനെ പറ്റിച്ചത്.
സംഭവം ഇങ്ങനെ: ബോബി ജസൂസി എന്ന ചിത്രത്തില്‍ ഒരു യാചകയുടെ വേഷത്തിലാണ് വിദ്യാബാലന്‍ അഭിനയിക്കുന്നത്. ഈ വേഷത്തില്‍ വിദ്യ മുംബൈയിലെ സ്റ്റുഡിയോയില്‍എത്തി. അവിടെ ഹൃത്വിക് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു.

ഋത്വിക് വന്നപ്പോള്‍ വിദ്യ ഭിക്ഷക്കായി കൈ നീട്ടി. ആളെ തിരിച്ചറിയാത്ത ഋത്വിക് ക്ഷുഭിതനായി സുരക്ഷാ ജീവനക്കാരോട് പിച്ചക്കാരനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു. യാചക ആരെന്നറിയുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറാവാത്തതോടെ താരം ആകെ ആശയക്കുഴപ്പത്തിലായി. അല്പനേരം കഴിഞ്ഞാണ് കൈനീട്ടിയ യാചക വിദ്യ ബാലനാണെന്ന് ഹൃത്വിക്കിന് പിടികിട്ടിയത്. പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു.
ഹൈദരാബാദിലെ വനിതാ ഡിറ്റക്ടീവായ ബോബിയുടെ ജീവിതം പറയുന്നതാണ് ബോബി ജാസൂസ് എന്ന സിനിമ. ബോബി ആയി വിദ്യയാണ് എത്തുന്നത്. സമര്‍ ശൈഖ് സംവിധാനം ചെയ്യുന്ന സിനിമ അടുത്ത മാസം നാലിനാണ് തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications











