ഹൃത്തിക്ക് റോഷനെ കെട്ടിപ്പിടിക്കാനെത്തിയ ഭിക്ഷക്കാരന്‍!
നടി വിദ്യ ബാലന്‍ നടന്‍ ഹൃത്തിക് റോഷനെ പറ്റിച്ച കഥയാണ് ഇപ്പോള്‍ ബോളിവുഡിലെങ്ങും ചൂടോടെ പരക്കുന്നത്. ഭിക്ഷക്കാരന്റെ വേഷത്തില്‍ ഹൃത്തിക്കിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സ്ഥലത്തെത്തിയാണ് നടി നടനെ പറ്റിച്ചത്. ഫോട്ടോഷൂട്ട് തടസപ്പെടുത്തിക്കൊണ്ട് കയറിവന്ന ഭിക്ഷക്കാരന്റെ ആഗ്രഹം ഹൃത്തിക്കിനെ കെട്ടിപ്പിടിക്കലായിരുന്നു. സംഭവത്തില്‍ എന്തോ തട്ടിപ്പുണ്ടെന്ന് മനസിലായെങ്കിലും ഭിക്ഷക്കാരനായി എത്തിയിരിക്കുന്നത് ആരാണെന്നകാര്യത്തില്‍ ഹൃത്തിക്കിന് ഒരു പിടിയുമുണ്ടായിരുന്നില്ലത്രേ.
ഭിക്ഷക്കാരനായി എത്തിയത് വിദ്യയാണെന്ന് അറിഞ്ഞിട്ടും വിദ്യയെ ആലിംഗനം ചെയ്യാന്‍ ഹൃത്തിക്ക് മടികാണിച്ചുവത്രേ, കാരണം അത്രയ്ക്ക് റിയിലിസ്റ്റിക്കായിരുന്നു വിദ്യയുടെ മേക്കപ്പ്, മാത്രമല്ല ഭിക്ഷക്കാര്‍ക്കുണ്ടാകുന്ന സ്വതസിദ്ധമായ ദുര്‍ഗന്ധവും വിദ്യയ്ക്കുണ്ടായിരുന്നുവത്രേ. ഒടുവില്‍ ശബ്ദത്തിലൂടെ വി്ദ്യതന്നെയാണ് തന്റെ മുന്നിലുള്ളതെന്ന് ഉറപ്പിച്ച ഹൃത്തിക്ക് കെട്ടിപ്പിടിക്കാന്‍ സന്നിദ്ധനായി. പക്ഷേ ഒടുവില്‍ വിദ്യ ഭിക്ഷക്കാരന് വ്ല്ല സ്‌പ്രേയുടെയും ആവശ്യമുണ്ടെന്ന് ഹൃത്തിക് ഒരു കമന്റുമടിച്ചു.

വിദ്യയുടെ പുതിയചിത്രമായ ബോബി ജെസൂസിന്റെ പ്രചാരണാര്‍ത്ഥമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്തത്. വിദ്യ ഭിക്ഷക്കാരന്റേതുള്‍പ്പെടെ 12 ഗറ്റപ്പുകളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടി ദിയ മിര്‍സയാണ്. സമര്‍ ഷെയ്ക്ക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കൊതിയ്ക്കുന്ന ഒരു യുവ ഡിറ്റക്ടീവിന്റെ വേഷത്തിലാണ് വിദ്യ അഭിനയിച്ചിരിക്കുന്നത്. അലി ഫസല്‍, വിനല്‍ വര്‍മ്മ, തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജൂലൈ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











