»   » വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു, എന്നിട്ടിപ്പോള്‍ മൈഥിലി എവിടെ, എന്ത് സംഭവിച്ചു ?

വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു, എന്നിട്ടിപ്പോള്‍ മൈഥിലി എവിടെ, എന്ത് സംഭവിച്ചു ?

Posted By: Rohini
Subscribe to Filmibeat Malayalam

പഠനത്തിന് ശേഷവും വിവാഹത്തിന് മുന്‍പുമുള്ള ചെറിയൊരു കാലയളവ് മാത്രമാണ് നായികമാര്‍ക്ക് സിനിമയില്‍ ആയുസ്. അത് കഴിഞ്ഞാല്‍ പെട്ടന്ന് അപ്രത്യക്ഷരാകും. ചിലര്‍ അവസരം കുറയുമ്പോള്‍ മനപൂര്‍വ്വം വിട്ടു നില്‍ക്കും.. പഠനത്തിന്റെ പേര് പറഞ്ഞും വിവാഹത്തിന്റെ കാര്യം പറഞ്ഞും സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന നായികമാരുമുണ്ട്... മൈഥിലിയ്ക്ക് എന്താണ് സംഭവിച്ചത്?

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആരും കൊതിയ്ക്കുന്ന തുടക്കമാണ് മൈഥിലിയ്ക്ക് ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസകള്‍ വാരിക്കൂട്ടി. എന്നാല്‍ വളര്‍ച്ചയ്‌ക്കൊപ്പം മൈഥിലിയുടെ കൂടെ വിവാദങ്ങളും ഉണ്ടായിരുന്നു. എന്നിട്ടിപ്പോള്‍ മൈഥിലി എവിടെ?

മികച്ച തുടക്കം

പഞ്ചമരത്തണലില്‍ എന്ന ചിത്രത്തില്‍ ഒരു മോഡലായിട്ടാണ് ആദ്യമായി മൈഥിലി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പക്ഷെ മൈഥിലിയുടെ സിനിമാ അരങ്ങേറ്റമായി കാണുന്നത് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രമാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മൈഥിലി എത്തിയത്. അഭിനയത്തിന് ഏറെ പ്രശംസകളും ലഭിച്ചു.

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും, അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ മൈഥിലിയ്ക്ക് സാധിച്ചിരുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, മായാമോഹിനി, മാറ്റിനി, ബ്രേക്കിങ് ന്യൂസ് ലൈവ്, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം മൈഥിലി എന്ന നടിയെ അടിയാളപ്പെടുത്തി.

വിവാദങ്ങളും

വളര്‍ച്ചയ്‌ക്കൊപ്പം മൈഥിലിയ്‌ക്കൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു. മാറ്റിനി എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ സിഗരറ്റ് വലിച്ചു എന്നാരോപിച്ച് പൊലീസ് കേസും നടിക്കെതിരെ വന്നു. പുറത്ത് പറയാന്‍ കഴിയാത്ത ചില വിവാദങ്ങളുടെ പേരിലും നടിയെ പാപ്പരാസികള്‍ വേട്ടയാടിയിരുന്നു.

അപ്രത്യക്ഷമായി

വിവാദങ്ങള്‍ പിന്തുടരുമ്പോഴാണ് മൈഥിലി പതിയെ മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറഞ്ഞു. അഭിനേത്രി എന്നതിനപ്പുറം ഒരു നല്ല പിന്നണി ഗായിക എന്ന പേരും നേടിയ മൈഥിലിയെ അധികം ആളുകള്‍ കാണാതെയായി.

എവിടെ പോയി..

എന്നാല്‍ മൈഥിലി എവിടെയും പോയിട്ടില്ല. ചെയ്യുന്ന സിനിമകള്‍ പരാജയപ്പെട്ടതോടെ നടി മാനസികമായി തളര്‍ന്നുവത്രെ. അതോടെ വളരെ സെലക്ടീവാകുകയായിരുന്നു. കഥാപാത്രങ്ങള്‍ ഏതായാലും തിരക്കഥയും സിനിമയും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ചെയ്യൂ എന്ന നിലപാടില്‍ നടി ഉറച്ചു നിന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ട് ചിത്രങ്ങളായാലും മതി എന്നാണ് ഇപ്പോള്‍ മൈഥിലിയുടെ നിലപാട്.

പിന്നണിയിലുണ്ട്

അതേ സമയം അഭിനേത്രി എന്ന നിലയില്‍ മാത്രമാണ് മൈഥിലി മറഞ്ഞു നില്‍ക്കുന്നത്. സിനിമയുടെ പിന്നണിയില്‍ ഇപ്പോഴും സജീവ പ്രവര്‍ത്തകയാണ്. ലോഹം എന്ന ചിത്രത്തില്‍ അഭിനയിച്ചതിനൊപ്പം രഞ്ജിത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും മൈഥിലി എത്തി. സിനിമ സംവിധാനം ചെയ്യണം എന്നാണത്രെ മൈഥിലിയുടെ മോഹം.

പുതിയ രൂപം, പുതിയ ചിത്രം

ഏതായാലും മൈഥിലിയുടെ ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. റൊമാന്റിക് ക്യൂട്ട് സുന്ദരിയായി എത്തിയ മൈഥിലിയുടെ ഒരു ബോള്‍ഡ് ചിത്രം. പാതിരാക്കാലം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണത്രെ മൈഥിലിയുടെ ഈ ഗെറ്റപ്പ്.

English summary
Where is actress Mythili

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam