»   » ആ പ്രതീക്ഷ തെറ്റി; പിന്നെ ഒരിക്കലും ഐവി ശശി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്തില്ല!!

ആ പ്രതീക്ഷ തെറ്റി; പിന്നെ ഒരിക്കലും ഐവി ശശി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്തില്ല!!

By: Rohini
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത സംവിധായകനായിരുന്നു ഐവി ശശി. മലയാള സിനിമയെ സംബന്ധിച്ച് ചരിത്രപരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച സംവിധായകന്‍. എന്നാല്‍ ഏഴെട്ട് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഐവി ശശി.

ഫ്രോക്ക് ആവശ്യത്തിലും അധികം പറന്ന് പൊങ്ങി, പൊട്ടിത്തെറിച്ച ഐവി ശശിയോട് ശോഭന, 'എന്താ മതിയോ'

2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് ഐവി ശശി ഏറ്റവും ഒടുവില്‍ ഒരുക്കിയ ചിത്രം. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് ഐവി ശശി കളം വിട്ടത്. ആ പരാജയത്തിന് തുടക്കം കുറിച്ചത് ആരാണെന്ന് അറിയാമോ...?

ശ്രദ്ധ എന്ന ചിത്രം

വര്‍ണപ്പകിട്ട്, ദേവാസുരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഐവി ശശിയും മോഹന്‍ലാലും കൈ കോര്‍ത്ത ചിത്രമാണ് ശ്രദ്ധ. തമിഴ്താരം അരുണ്‍ പാണ്ഡ്യന്‍, ശോഭന, അഭിരാമി, ജഗതി ശ്രീകുമാര്‍, ദേവന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ലാലിനൊപ്പം അണിനിരന്നു

പുതുയുഗപ്പിറവിയുടെ പ്രതീക്ഷ

2000 നൂറ്റാണ്ട് പിറക്കുന്ന മുഹൂര്‍ത്തത്തില്‍ ചിത്രീകരണം ആരംഭിച്ച ഏക ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കി വലിയ വാര്‍ത്താ പ്രധാന്യത്തോടെയാണ് ശ്രദ്ധയുടെ ഷൂട്ടിങ് ആരംഭിച്ചത്. 2000 ജൂലൈ മാസത്തില്‍ ചിത്രം റിലീസ് ചെയ്തു.

പ്രതീക്ഷയ്ക്ക് വിപരീതം

എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് സംഭവിച്ചത്. ശ്രദ്ധ മോഹന്‍ലാലിന്റെയും ഐവി ശശിയുടെയും കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായി. ഇരുപതിലുമധികം ചിത്രങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച ഐവി ശശിയും മോഹന്‍ലാലും പിന്നെയൊരു സിനിമ ചെയ്തിട്ടില്ല.

ശ്രദ്ധയ്ക്ക് ശേഷം

ശ്രദ്ധയ്ക്ക് ശേഷം നാല് സിനിമകള്‍ മാത്രമാണ് ഐവി ശശി സംവിധാനം ചെയ്തിട്ടുള്ളത്. ഈ നാട് ഇന്നലെ വരെ (2002), സിംഫണി (2003), ബല്‍റാം വേഴ്‌സസ് താരാദാസ് (2006), വെള്ളത്തൂവല്‍ (2009). ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ബല്‍റാം വേഴ്‌സസ് താരാദാസ്, ആ പരാജയവും ഐവി ശശിയെ തളര്‍ത്തിയിരുന്നു.

English summary
Which is IV Sasi's last film with Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam