മമ്മൂട്ടിയിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം?
ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് മമ്മൂട്ടി. ഈ ശ്രദ്ധ തന്നെയാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യവും. കഴിക്കുന്ന ഭക്ഷണം എന്തായിരിക്കണം എങ്ങനെയിരിക്കണം എത്രത്തോളം കഴിക്കാം എന്നൊക്കെ വളരെ കൃത്യതോടെയും സൂക്ഷ്മതയോടെയും നോക്കിയാണ് മമ്മൂട്ടി കഴിയ്ക്കുന്നത്.
അതിഥി സത്കാരം മമ്മൂട്ടിയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണത്രെ. കൃത്യതയോടെയുള്ള മമ്മൂട്ടിയുടെ ഭക്ഷണ രീതി ഒപ്പമിരുന്നു കഴിക്കുന്നവരെ പോലും അത്ഭുതപ്പെടുത്തുമെന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ യൂണിറ്റിന് മൊത്തമായി ഒരു ദിവസം മമ്മൂട്ടിയുടെ വക ഭക്ഷണമുണ്ടാവും. എവിടെയെങ്കിലും ഓഡറ് കൊടുത്ത് ഷൂട്ടിങ് സ്ഥലത്ത് ഭക്ഷണം എത്തിയ്ക്കുന്ന ഏര്‍പ്പാടല്ല അത്. കൊടുക്കുമ്പോള്‍ നന്നായി കൊടുക്കണം എന്ന് മമ്മൂട്ടിയ്ക്ക് നിര്‍ബന്ധമുണ്ട്.
മമ്മൂട്ടിയ്ക്ക് അടുത്തു പരിചയമുള്ള, കണ്ണൂര്‍ തളിപ്പറമ്പില്‍ പരമ്പരാഗതമായി കാറ്ററിങ് സര്‍വ്വീസ് നടത്തുന്ന പാലാസ് കിച്ചനിലെ അബ്ദുള്‍ ഖാദറിനെ ഷൂട്ടങ് നടക്കുന്നത് എവിടെയാണോ അവിടെ വിളിച്ചുവരുത്തും. എന്നിട്ടാണ് മൊത്തം ടീമംഗങ്ങള്‍ക്കും ഭക്ഷണം വച്ചുവിളമ്പുന്നത്.
മമ്മൂട്ടിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം മട്ടന്‍ ബിരിയാണിയാണ്. യൂണിറ്റിന് സ്‌നേഹത്തോടെ മമ്മൂട്ടി വച്ചുണ്ടാക്കി നല്‍കുന്നതും മട്ടന്‍ ബിരിയാണി തന്നെ. കൂടെ ചെറിയൊരു സപ്പോര്‍ട്ടിനായി ചിക്കന്‍ ഫ്രൈയും ഉണ്ടെങ്കില്‍ സംഗതി കുശാല്‍
കടപ്പാട്: നാന


Click it and Unblock the Notifications











