»   » മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് വാങ്ങിയ മമ്മൂട്ടി ചിത്രം ?

മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് വാങ്ങിയ മമ്മൂട്ടി ചിത്രം ?

Written By:
Subscribe to Filmibeat Malayalam

രജനികാന്ത് നായകനാകുന്ന കബാലി എന്ന തമിഴ് ചിത്രം മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് കേരളത്തിലെ റിലീസിനായി വാങ്ങിയതാണ് ഇപ്പോള്‍ മലയാള സിനിമാ ലോകം ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകളിലൊന്ന്. എട്ടരക്കോടി രൂപയ്ക്കാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് കബലിയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

എന്നാല്‍ വമ്പന്‍ തുകയ്ക്ക് മോഹന്‍ലാല്‍ സ്വന്തമാക്കുന്ന ആദ്യത്തെ തമിഴ് ചിത്രമല്ല കബാലി. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ ഒരു ചിത്രവും മോഹന്‍ലാല്‍ ഇതുപോലെ അന്നത്തെ വമ്പന്‍ തുകയ്ക്ക് കേരളത്തില്‍ വിതരണത്തിന് എടുത്തിരുന്നു.

മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് വാങ്ങിയ മമ്മൂട്ടി ചിത്രം ?

2000 ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഒരു പോലെ വാര്‍ത്താ പ്രാധാന്യവും വിജയവും നേടിയ രാജീവ് മേനോന്‍ ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍.

മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് വാങ്ങിയ മമ്മൂട്ടി ചിത്രം ?

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ മേജര്‍ ബാല. മമ്മൂട്ടിയെ കൂടാതെ ഐശ്വര്യ റായി, അജിത്ത്, തബു, അബ്ബാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് വാങ്ങിയ മമ്മൂട്ടി ചിത്രം ?

അന്നത്തെ റെക്കോഡ് തുകയ്ക്കാണ് മോഹന്‍ലാലിന്റെ പ്രണവം ഇന്റര്‍നാഷണല്‍സ് കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രം വിതരണത്തിനെടുത്തത്

മോഹന്‍ലാല്‍ റെക്കോഡ് തുകയ്ക്ക് വാങ്ങിയ മമ്മൂട്ടി ചിത്രം ?

അന്ന് തുടങ്ങിയതാണ് നിര്‍മാതാവ് കലൈപുലി താണുവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം. കബാലി നിര്‍മിയ്ക്കുന്നതും കലൈ പുലി താണുവാണ്. കബാലിയുടെ നിര്‍മ്മാതാവായ കലൈപുലി താണു മോഹന്‍ലാലിന്റെ കുടുംബ സുഹൃത്താണ്. അതിനാലാണ് കബാലിയുടെ വിതരണാവകാശം മോഹന്‍ലാല്‍ ഏറ്റെടുത്തത്.

English summary
Which Mammootty film that Mohanlal purchased rights with record price

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam