»   » 'ശരീരത്തിനായി നിരന്തരം വിളിക്കുന്ന ഒരു സൂപ്പര്‍സ്റ്റാര്‍, ഇപ്പോഴും അയാളെന്നെ ഭീഷണിപ്പെടുത്തുന്നു'

'ശരീരത്തിനായി നിരന്തരം വിളിക്കുന്ന ഒരു സൂപ്പര്‍സ്റ്റാര്‍, ഇപ്പോഴും അയാളെന്നെ ഭീഷണിപ്പെടുത്തുന്നു'

Posted By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസത്തിനും തയ്യാറാകുന്ന നടിയാണ് രാധിക ആപ്‌തെ. അതുകൊണ്ടാണ് ഒരു ബോളിവുഡ് ചിത്രത്തില്‍ തന്റെ സ്വകാര്യ ഭാഗങ്ങള്‍ വരെ കാണിച്ച് നടി അഭിനയിച്ചത്. ഇതിന്റെ വീഡിയോകളും മറ്റും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു.

അതീവ സെക്‌സിയായി രാധിക ആപ്‌തെ, സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഫോട്ടോഷൂട്ട് വീഡിയോ!

എന്നാല്‍ സിനിമയോടുള്ള പാഷനും ആത്മാര്‍ത്ഥതയും മാത്രമാണ് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് പിന്നില്‍ എന്ന് രാധികാ പറയുന്നു. സിനിമയില്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ അവസരങ്ങള്‍ക്ക് വേണ്ടി സംവിധായകന്റെയും നടന്റെയും കൂടെ കിടക്കുന്നത്.

കിടക്ക പങ്കിട്ടാല്‍, തെന്നിന്ത്യയിലെ നടനും ബോളിവുഡ് നിര്‍മാതാവും പറഞ്ഞത്,ഞെട്ടിക്കുന്ന അനുഭവം

അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ബോളിവുഡിലും തെന്നിന്ത്യയിലും പലരും തന്നെ സമീപിച്ചു എന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയില്‍ തന്നെ ശരീരത്തിനായി പിന്തുടരുന്നത് ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്നും ഇപ്പോഴും തനിക്ക് അയാളുടെ ഭീഷണി ഉണ്ട് എന്നും രാധിക പറയുന്നു.

എനിക്കറിയാം പലരെയും

പല നടിമാരും അവസരങ്ങള്‍ക്കായി സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടക്ക പങ്കിടാറുണ്ട് എന്ന് എനിക്കറിയാം. മിക്ക നടിമാരും തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ഭീതിയോടെയാണ് സൂപ്പര്‍സ്റ്റാര്‍സിനൊപ്പം കിടക്കുന്നത്. എന്നെയും അത്തരം നടിമാരുടെ കൂട്ടത്തില്‍ പെടുത്തി സമീപിച്ചവരുണ്ട്. അവരോടൊക്കെ മാന്യമായി പ്രതികരിച്ച് പിന്മാറുകയാണ് പതിവ്

ഒരു സൂപ്പര്‍സ്റ്റാര്‍

എന്നെ ഇപ്പോള്‍ പിന്തുടരുന്നത് തെന്നിന്ത്യയിലെ ഒരു സൂപ്പര്‍സ്റ്റാറാണ്. ഒരിക്കല്‍, ഒരു രാത്രി അയാള്‍ ഞാന്‍ താമസിയ്ക്കുന്ന ഹോട്ടലില്‍ വന്നു. അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. ഒരു വലിയ നടന്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തോട് വളരെ മാന്യമായി സംസാരിച്ചു. സിനിമയെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയത്. സംഭാഷണത്തിനിടെ അയാളുടെ കണ്ണുകള്‍ എന്റെ ശരീരത്തില്‍ എന്തോ പരതുന്നതായി എനിക്ക് മനസ്സിലായി. സംഭാഷണത്തില്‍ അശ്ലീലതയും വന്നു തുടങ്ങി

കൂടെ കഴിയണമെന്ന് വാശിപിടിച്ചു

അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയപ്പോള്‍, രാവിലെ ഷൂട്ടിങ് ഉണ്ട് എന്നും നല്ല ക്ഷീണമുണ്ട് എന്നും പറഞ്ഞ് അയാളെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നിട്ടും അയാള്‍ പോകാന്‍ തയ്യാറായില്ല. രാത്രി എന്റെ റൂമില്‍ കഴിയണമെന്ന് അയാള്‍ വാശിപിടിച്ചു. സാധ്യമല്ലെന്നും, മുറിവിട്ട് പോകണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ ഒരുക്കിത്തരാന്‍ കഴിയും എന്നായി അയാള്‍.

ഭീഷണിപ്പെടുത്തി ഇറങ്ങിപ്പോയി

ഗത്യന്തരമില്ലാതായപ്പോള്‍ ഹോട്ടല്‍ അധികൃതരെ വിളിയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വിചാരിച്ചാല്‍ നിന്നെ ഫീല്‍ഡ് വിട്ട് പുറത്താക്കാന്‍ കഴിയും, അത് ഓര്‍മയിലിരിക്കട്ടെ എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാള്‍ ഇറങ്ങിപ്പോയി. ഇപ്പോഴും അയാളെന്നെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

എന്തുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല

പലപ്പോഴും ഞാന്‍ ആഗ്രഹിച്ചതാണ്, അയാളുടെ പേര് വെളിപ്പെടുത്തണമെന്ന്. ഞാന്‍ അത് വെളിപ്പെടുത്തുന്ന നിമിഷം അയാളുടെ ഇമേജ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴും- രാധിക ആപ്‌തേ പറഞ്ഞു.

രാധിക ആപ്തെയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Which south Indian star got flirtatious with Radhika Apte?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam