»   » 'ജീവനെക്കാള്‍ സ്‌നേഹിച്ച ലിസി അത് പറഞ്ഞപ്പോള്‍ പിന്നെ നാവു പൊന്തിയില്ല, ഞാന്‍ പൊട്ടിക്കരഞ്ഞു'

'ജീവനെക്കാള്‍ സ്‌നേഹിച്ച ലിസി അത് പറഞ്ഞപ്പോള്‍ പിന്നെ നാവു പൊന്തിയില്ല, ഞാന്‍ പൊട്ടിക്കരഞ്ഞു'

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ലിസി തന്റെ തിരക്കുകളിലേക്ക് മാറി. പക്ഷെ പ്രിയദര്‍ശന്‍ ഇപ്പോഴും ആ വേര്‍പാടില്‍ നിന്ന് മുക്തനായിട്ടില്ല എന്ന് തോന്നുന്നു. ലിസി തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പല തവണ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

പരസ്പരം ബഹുമാനമില്ലാതെ, ബഹളമുണ്ടാക്കി ഞങ്ങള്‍ പിരിഞ്ഞു; വിവാഹ മോചനത്തെ കുറിച്ച് ലിസി

ആകെ കോലാഹലം നിറഞ്ഞ്, പരസ്പരം ബഹുമാനമില്ലാതെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞത് എന്ന് ലിസി പറഞ്ഞിരുന്നു. അതിന് കാരണമുണ്ട്. ലിസി പോയപ്പോഴുള്ള വേദനയെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയന്‍ പറയുകയുണ്ടായി

ലിസി അത് പറഞ്ഞപ്പോള്‍

പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നതായി വിവാഹ മോചന കേസില്‍ ഒരു ദിവസം ലിസി കോടതിയില്‍ പറയുകയുണ്ടായി. ജീവനെക്കാള്‍ സ്‌നേഹിച്ച ആള്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല എന്ന് പ്രിയന്‍ പറയുന്നു.

പൊട്ടിക്കരഞ്ഞു

ലിസി അത് പറഞ്ഞപ്പോള്‍ പിന്നെ എനിക്ക് നാവ് പൊന്തിയില്ല. അത്രയും നേരം പിടിച്ചുനിന്ന ഞാന്‍ കരഞ്ഞുപോയി. കാലം കഴിഞ്ഞു എന്നാല്‍ ജഡം ആയി എന്നാണ്. ജീവനെക്കാള്‍ സ്‌നേഹിച്ചയാള്‍ അത് പറഞ്ഞത് വലിയ ആഘാതമായി.

വിഷാദ രോഗം പിടിപെട്ടു

നാല് മാസത്തോളം ഞാന്‍ ഡിപ്രഷനുള്ള മരുന്ന് കഴിച്ചു. മുറി അടച്ചിരുന്ന് പൊട്ടിക്കരഞ്ഞു. ഒടുവില്‍ അതില്‍ നിന്ന് മോചിതനാകണം എന്ന് സ്വയം തോന്നി. തുടര്‍ച്ചയായി സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചും സാവധാനം അതില്‍ നിന്നും പുറത്ത് വന്നു.

സിനിമയാണ് എന്നെ രക്ഷിച്ചത്

സിനിമയാണ് എന്നെ രക്ഷിച്ചത്. അത് കാണുമ്പോള്‍ മറ്റൊന്നും നമ്മളെ അലട്ടില്ല. മോഹന്‍ലാല്‍ എനിക്ക് ആത്മവിശ്വാസം തന്നു. നീ ഇങ്ങനെ ഇരുന്നാല്‍ പോര. നമുക്കൊരു സിനിമ ചെയ്യണം എന്ന പ്രചോദനം ലഭിച്ചപ്പോഴാണ് ഒപ്പം എന്ന ചിത്രത്തിന് എഴുതി തുടങ്ങിയത്. ജീവിതത്തില്‍ ഇനിയൊരു സ്ത്രീ ഉണ്ടാകില്ല എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Which word Lissy used to heart Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam