twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    24 വര്‍ഷമായി സിനിമയില്‍, സിനിമകൊണ്ട് എന്തെങ്കിലും നേടിയത് കഴിഞ്ഞ 5 വര്‍ഷത്തിലാണ്; ജോജു ജോര്‍ജ്ജ്

    |

    ചിരിപ്പിച്ചും കരയിപ്പിച്ചും വെറുപ്പിച്ചും ജോജു ജോര്‍ജ്ജ് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയിരിക്കുന്നു. സഹതാരവേഷങ്ങളില്‍ നിന്ന് കോമഡി നടനായും വില്ലനായും ഇപ്പോഴിതാ നായകനായും മാറിയ ജോജു ജോര്‍ജ്ജ് കഴിഞ്ഞ 24 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

    <strong>ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ!! സേതുലക്ഷ്മിയ്ക്ക് സഹായവുമായി താരങ്ങളും ജനങ്ങളും... കാണൂ </strong>ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ!! സേതുലക്ഷ്മിയ്ക്ക് സഹായവുമായി താരങ്ങളും ജനങ്ങളും... കാണൂ

    1994 ല്‍ സിനിമാ ലോകത്ത് എത്തിയ ജോജു ജോര്‍ജ്ജിന് 24 വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ലാണ് കരിയര്‍ ബ്രേക്ക് ലഭിച്ചത്. പദ്മകുമാറിന്റെ ജോസഫ് എന്ന ചിത്രമാണ് ഇന്ന് ജോജു ജോര്‍ജ്ജിന്റെ തലവര മാറ്റിയെഴുതിയിരിയ്ക്കുന്നത്. ജോസഫിനെ കുറിച്ചും കഴിഞ്ഞ 24 വര്‍ഷത്തെ കുറിച്ചും ജോജു ജോര്‍ജ്ജിന്റെ വാക്കുകളിലൂടെ.

    കുട്ടിക്കാലം കണ്ട സ്വപ്നം

    കുട്ടിക്കാലം കണ്ട സ്വപ്നം

    കുട്ടിക്കാലം മുതലേ സിനിമാ നടനാകണം എന്നായിരുന്നു മോഹം. ആദ്യമായി ഒരു സിനിമാ ലൊക്കേഷന്‍ കാണുന്നത് 1994 ലാണ്. മാനത്തെ കൊട്ടാരം എന്ന ചിത്രം. 1996 ല്‍ മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെ സിനിമയില്‍ മുഖം കാണിക്കാന്‍ കഴിഞ്ഞു. 1999 ല്‍ ദാദ സാഹിബ് എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരു ഡയലോഗ് പറയാന്‍ അവസരം കിട്ടി. അങ്ങനെ പതിയെ പതിയെ ഇന്ന് നായകനായി.

    ജോസഫിലൂടെ വന്ന മാറ്റം

    ജോസഫിലൂടെ വന്ന മാറ്റം

    ജോസഫ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ഇതൊരു അത്ഭുതം എന്നേ പറായനുള്ളൂ. ചിത്രത്തിന് ഇത്രയേറെ ശ്രദ്ധ കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ഞാന്‍ ആരാധിക്കുന്ന മുതിര്‍ന്ന താരങ്ങള്‍ എന്നെ അഭിനന്ദിക്കുമ്പോള്‍ അഭിമാനവും അനുഗ്രഹീതനുമാണെന്നേ തോന്നുന്നൂള്ളൂ. ജനങ്ങള്‍ക്ക് എന്നോടുള്ള സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. അവരെന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.

    ഈ പ്രശംസ വൈകിപ്പോയോ

    ഈ പ്രശംസ വൈകിപ്പോയോ

    ജോസഫ് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതുകൊണ്ടാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതും. മലയാള സിനിമയില്‍ കഴിവുള്ള ഒത്തിരി അഭിനേതാക്കളുണ്ട്. അവസരം കിട്ടാത്തത് കൊണ്ട് മാത്രം മുന്നേറാന്‍ കഴിയാത്തവര്‍. എന്നെ സംബന്ധിച്ച്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, രാജാധിരാജ, ആക്ഷന്‍ ഹീറോ ബിജു, ഉദാഹരണം സുജാത, രാമന്റെ ഏദന്‍ തോട്ടം എന്നീ ചിത്രങ്ങളിലൂടെയാണ് ജോസഫിലെത്തിയത്. ഒന്നും പ്ലാന്‍ ചെയ്തതല്ല, ഭാഗ്യമാണ്. അല്ലെങ്കില്‍ പൗലോ കൊയിലോ പറഞ്ഞതു പോലെ പ്രപഞ്ചത്തിന്റെ മാജിക് ആകാം.

    ജോസഫിന്റെ ജീവിതത്തിലൂടെ

    ജോസഫിന്റെ ജീവിതത്തിലൂടെ

    റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് ജോസഫ്. ജോസഫിന്റെ യൗവ്വനവും മധ്യവയസ്സും വാര്‍ധക്യവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. അത് അത്രയേറെ പെര്‍ഫക്ടോടെ അഭിനയിക്കാന്‍ സാധ്യച്ചത് സംവിധായകന്റെ സഹായ സഹകരണം കൊണ്ടാണ്്. വാര്‍ധക്യകാലം അവതരിപ്പിക്കാന്‍ ഞാന്‍ എന്റെ അച്ഛനെയും നിരീക്ഷിച്ചു. പിന്നെ മേക്കപ്പിനും വലിയ പങ്കുണ്ട്.

    ചിത്രത്തിനെതിരെയുള്ള വിമര്‍ശനം

    ചിത്രത്തിനെതിരെയുള്ള വിമര്‍ശനം

    ജോസഫ് എന്ന ചിത്രം മെഡിക്കല്‍ ഫീല്‍ഡിനെതിരെയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം. സിനിമയെ സിനിമയായി കാണണം എന്നേ വിമര്‍ശകരോട് പറയാനുള്ളൂ. പലതും നിരീക്ഷിച്ച ശേഷമാണ് തിരക്കഥാകൃത്ത് ശശി കൂബീര്‍ അതെഴുതി ഉണ്ടാക്കിയത്.

    പ്രേക്ഷകരുടെ പ്രതികരണം

    പ്രേക്ഷകരുടെ പ്രതികരണം

    സിനിമ റിലീസ് ചെയ്ത ദിവസം പ്രേക്ഷകരില്‍ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. സിനിമയ്ക്ക് ആളുകുറവായിരുന്നു. രണ്ടാം ദിവസം ഹര്‍ത്താലും. മൂന്നാം ദിവസം മുതലാണ് ചിത്രത്തിന് നിരൂപണങ്ങള്‍ വന്നുതുടങ്ങിയത്. എന്നാല്‍ ഞായറാഴ്ച ആയപ്പോഴേക്കും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്നുണ്ടായത്.

    24 വര്‍ഷത്തിനുള്ളില്‍

    24 വര്‍ഷത്തിനുള്ളില്‍

    24 വര്‍ഷത്തിനുള്ളില്‍ നൂറില്‍ അധികം സിനിമകള്‍ ചെയ്തു. 2013 മുതലാണ് ശ്രദ്ധിക്കുന്ന വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വന്ന മാറ്റം. എനിക്കിപ്പോള്‍ 40 വയസ്സായി. എന്റെ സ്‌കൂള്‍ കാലം മുതല്‍ 35 വയസ്സ് വരെ ഞാന്‍ വെറുതേ അലയുകയായിരുന്നു. സിനിമയല്ലാതെ മറ്റൊരു വഴിയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു- ജോജു പറഞ്ഞു

    English summary
    While I have been in mollywood for 24 years, I have only been earning from cinema in the last five: Joju George
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X