'മമ്മൂട്ടി, ചോദിച്ചു, നിനക്ക് ആല്‍ബം വേണോ, എന്റെ ഡേറ്റ് വേണോ?'
വിനീത് ശ്രീനിവാസന്‍ എന്ന ഗായകനെയാണ് മലയാളി പ്രേക്ഷകര്‍ ആദ്യം പരിചയപ്പെട്ടത്. പിന്നീട് നടനായും സംവിധായകനായും തിരക്കഥാകത്തായും ഗാനരചയ്താവായുമൊക്കെ വിനീത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അഭിനയം മറ്റി നിര്‍ത്തിയാല്‍ വിനീത് പാടുന്ന പാടട്ുകളും എഴുതുന്ന തിരക്കഥകളും സംവിധാനം ചെയ്യുന്ന സിനിമകളും ഹിറ്റാണ്.
വിനീത് എന്ന ഗായകന് സംവിധായകനാകണം എന്ന ചിന്ത, ഉറച്ച വിശ്വാസം വരാന്‍ കാരണം മെഗാസറ്റാര്‍ മമ്മൂട്ടിയാണെന്നതാണ് ലേറ്റസ്റ്റ് വിവരം. അടുത്തിടെ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനിത് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ഒരു ആല്‍ബം ചെയ്യുന്ന കാര്യത്തിനായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മേജര്‍ രവിയുടെ മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അപ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചു, നിനക്ക് ആല്‍ബം ചെയ്യണോ, അല്ലെങ്കില്‍ ഒരു സിനിമ ചെയാന്‍ എന്റെ ഡേറ്റ് വേണോ?
ആ ചോദ്യം കേട്ടപ്പോള്‍ ആല്‍ബം പദ്ധതിയില്‍ നിന്നും താന്‍ മെല്ലെ സ്‌കൂട്ടായി എന്നാണ് വിനീത് പറയുന്നത്. മലര്‍വാടി ആര്‍ട് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വിനീത് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകന്‍ എന്ന പേരും സ്വന്തമാക്കി. തിര എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്തത്


Click it and Unblock the Notifications