ഒരു മാറ്റവുമില്ല, വൈറ്റ് രണ്ടാഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നേടിയത്
കസബയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് വൈറ്റ്. ജൂലൈ 29നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബോളിവുഡ് താരം ഹുമാ ഖുറേഷിയുടെ ആദ്യം ചിത്രം കൂടിയായ വൈറ്റ് സംവിധാനം ചെയ്തത് ഉദയ് ആനന്ദാണ്.
ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിന്റെ ഭാഗമായി പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനുമെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു. എന്നാല്‍ റിലീസ് ചെയ്ത ആദ്യ ദിവസം ബോക്‌സ് ഓഫീസ് കളക്ഷന്‍ നിരാശപ്പെടുത്തുന്നതായിരുന്നു.
ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുകയാണ്. ഒരു പുരോഗതിയുമില്ല. ഇതുവരെയുള്ള ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് നോക്കാം.

മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച്
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റൊമാന്റിക് ഡ്രാമാ ചിത്രമാണ് വൈറ്റ്. ഹുമാ ഖുറേഷിയുടെ ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. ജൂലൈ 29നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

അച്ചാ ദിന്‍ ന് ശേഷം മമ്മൂട്ടി നേരിട്ട പരാജയമൊ?
മമ്മൂട്ടിയുടെ കരിയറില്‍ ഇത്രയും കുറവ് കളക്ഷന്‍ ഇത് ആദ്യമായാണ്. റിലീസ് ചെയ്ത ആദ്യം ദിവസം കേരളത്തില്‍ നിന്ന് മാത്രമായി 29 ലക്ഷം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

രണ്ടാം ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്
റിലീസ് ചെയ്ത രണ്ടാം ദിവസം 56 ലക്ഷം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതുവരെ
1.15 കോടിയാണ് വൈറ്റിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍.

വൈറ്റ്-കസബ
വൈറ്റിന് മുമ്പ് റിലീസ് ചെയ്ത കസബ 2.48 കോടി രൂപ ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. ഡാഡി കൂളിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു കസബ. നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്തത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


Click it and Unblock the Notifications











