മലരിനെ പരിനീതി ചോപ്രയും കൈയ്യൊഴിഞ്ഞു
മലയാളത്തില്‍ തരംഗം സൃഷ്ടിച്ച പ്രേമം സിനിമ തെലുങ്കിലെത്തുമ്പോള്‍ ജോര്‍ജിന്റെ വേഷം അവതരിപ്പിക്കാന്‍ നാഗാ ചൈതന്യ തയ്യാറായി കഴിഞ്ഞു. എന്നാല്‍ മലരിന്റെ വേഷം ആര് അവതരിപ്പിക്കും എന്നതാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സായി പല്ലവി അഭിനയിച്ച വേഷം അവതരിപ്പിക്കാന്‍ ബോളിവുഡ് നടി പരിനീതി ചോപ്ര എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിനീതി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തില്ലാന്നാണ് ഇപ്പോള്‍ അറിയുന്നത്.

മറ്റ് സിനിമകളുടെ തിരക്കിലായതിനാല്‍ ഈ സിനിമയ്ക്ക് മറ്റ് ഡേറ്റ് കൊടുക്കാന്‍ പറ്റില്ലെന്ന് താരം പറയുന്നു. അതുക്കൊണ്ട് തന്നെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ മറ്റൊരു നടിയെ തേടിക്കൊണ്ടിരിക്കുകയാണത്രേ.
ബോളിവുഡ് നടി ദിശ പട്‌നായികാണ് ചിത്രത്തിലെ സെലിന്റെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില സായി പല്ലവി അഭിനയിച്ച മലരിന്റെ വേഷത്തെയാണ് പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications