»   » മധുവിനെ വിവാഹത്തിന് ക്ഷണിച്ച് പറ്റിച്ചു, ആര്?

മധുവിനെ വിവാഹത്തിന് ക്ഷണിച്ച് പറ്റിച്ചു, ആര്?

Posted By: Rohini
Subscribe to Filmibeat Malayalam

വിളിക്കാത്ത കല്യാണത്തിന് പങ്കെടുക്കേണ്ടി വരിക എന്നത് ആരെ സംബന്ധിച്ചും ജാള്യതയുള്ള കാര്യമാണ്. അങ്ങനെ ഒരു അനുഭവം അടുത്തിടെ നടന്‍ മധുവിന് ഉണ്ടായി. പക്ഷെ ഒരു നടനായത് കൊണ്ട് മാത്രം നാണക്കേടില്‍ നിന്നും ഒഴിവായി.

മിമിക്രിക്കാരുടെ ജീവിത മാര്‍ഗമാണ്, പക്ഷേ സത്യന്‍ മാസ്റ്ററെ കഴിവില്ലത്തവനാക്കുന്നത് അസഹ്യമാണ്

വധൂവരന്മാരെയോ അവരുടെ രക്ഷകര്‍ത്താകളെയോ നേരിട്ടറിയാത്ത മധു, തന്റെ സുഹൃത്തും മുന്‍ സ്പീക്കറുമായ ജി കാര്‍ത്തികേയന്റെ മകന്‍ എം എല്‍ എ ശബരിനാഥ് ഫോണിലൂടെ വിളിച്ച് ക്ഷണിച്ചത് കൊണ്ടായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

മധുവിനെ വിവാഹത്തിന് ക്ഷണിച്ച് പറ്റിച്ചു, ആര്?

എന്നാല്‍ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ അവിടെ ശബരിനാഥ് ഇല്ല. ഒരു പരിചയവുമില്ലാത്ത വിവാഹത്തില്‍ എങ്ങിനെ പങ്കെടുക്കും എന്നറിയാതെ മധു ഓഡിറ്റോയത്തിന്റെ പടിക്കല്‍ നിന്നു.

മധുവിനെ വിവാഹത്തിന് ക്ഷണിച്ച് പറ്റിച്ചു, ആര്?

ഇത് കണ്ട ഒരു ചെറുപ്പക്കാരന്‍ മധുവിനെ ഓഡിറ്റോറിയത്തിന് അകത്തേക്ക് ക്ഷണിച്ചു. പ്രതീക്ഷിക്കാതെ നടന്‍ കല്യാണപ്പന്തലില്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ക്കും വധൂവരന്മാര്‍ക്കുമൊക്കെ സന്തോഷമായി.

മധുവിനെ വിവാഹത്തിന് ക്ഷണിച്ച് പറ്റിച്ചു, ആര്?

പിന്നീട് ഒരു പൊതു ചടങ്ങിന് എത്തിയപ്പോഴാണ് മധു ശബരിനാഥിനെ നേരിട്ട് കണ്ടു. തന്നെ വിവാഹത്തിന് വിളിച്ചിട്ട് താങ്കളെന്താണ് വരാതിരുന്നത് എന്ന് ചോദിച്ചു. അപ്പോഴാണ് കഥയിലെ വില്ലനെ പിടികിട്ടിയത്.

മധുവിനെ വിവാഹത്തിന് ക്ഷണിച്ച് പറ്റിച്ചു, ആര്?

എംഎല്‍എ ശബരിനാഥ് മധുവിനെ അങ്ങനെ രെു വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. ശബരിനാഥിന്റെ പേര് പറഞ്ഞ് ആരോ മധുവിനെ പറ്റിച്ചതായിരുന്നു. എന്തായാലും സംഭവത്തില്‍ ശബരിനാഥ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

English summary
Who deceived Madhu by inviting for marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam