»   » മഹേഷിന്റെ പ്രതികാരം എന്ന പേര് സിനിമയ്ക്കിട്ടത് ആരാണെന്ന് അറിയാമോ??

മഹേഷിന്റെ പ്രതികാരം എന്ന പേര് സിനിമയ്ക്കിട്ടത് ആരാണെന്ന് അറിയാമോ??

Posted By: Rohini
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന പേര് കേട്ടപ്പോള്‍ പ്രേക്ഷകര്‍ കരുതി ഇത് വലിയൊരു ആക്ഷന്‍ മൂഡ്, ത്രില്ലര്‍ ചിത്രമായിരിക്കും എന്ന്. എന്നാല്‍ തിയേറ്ററില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് കാഴ്ചക്കാരന് ഉണ്ടായത്. പേര് കേട്ടപ്പോള്‍ പ്രതീക്ഷിച്ചതല്ല സിനിമയില്‍ കണ്ടത് എങ്കിലും, ഈ സിനിമയ്ക്ക് ഇതിലും യോജിച്ച മറ്റൊരു പേര് കിട്ടില്ല എന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ആരായിരിക്കും ഈ പേര് സിനിമയ്ക്ക് നിര്‍ദ്ദേശിച്ചത്. ചോദ്യത്തിനുള്ള ഉത്തരം സംവിധായകന്‍ ദിലീഷ് പോത്തനും അറിയില്ല. പേര് ആരിട്ടു എന്ന് ചോദിച്ചാല്‍ അറിയില്ല എന്നാണ് സംവിധായകന്റെ മറുപടി.


 maheshinte-prathikaram

മഹേഷ് എന്ന നായകന്റെ പ്രതികാരമാണ് സിനിമ. പകയും വിദ്വേഷവുമൊക്കെ മഹേഷിന് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ബാക്കി എല്ലാ കഥാപാത്രങ്ങളും സൗഹൃദവും കൂട്ടായ്മയും നിറയുന്നതായിരിക്കണം. ആ തീരുമാനത്തില്‍ കഥയോടും കഥാപാത്രങ്ങളോടും നൂറ് ശതമാനം നീതിപുലര്‍ത്തുന്ന പേരാണ് മഹേഷിന്റെ പ്രതികാരം എന്ന് ദിലീഷ് പോത്തന്‍ പറയുന്നു.


കഥ റെഡിയായി. പേര് കണ്ടെത്തണം എന്ന ആലോചനയൊന്നും ഇല്ലായിരുന്നു. ഈ സിനിമയെ കുറിച്ച് പറയാന്‍ വേണ്ടി ഞങ്ങള്‍ വിളിച്ചിരുന്നതോ ഉപയോഗിച്ചുകൊണ്ടിരുന്നതോ ആയ പേരാണ് മഹേഷിന്റെ പ്രതികാരം. ആ പേര് പിന്നീട് സിനിമയുടെ പേരായി മാറുകയായിരുന്നു. അപ്പോള്‍ പലരും ചോദിച്ചു ഇത് കുട്ടികളുടെ കഥയാണോ? നോവലാണോ അതോ നാടകമാണോ എന്നൊക്കെ. എന്തായാലും സിനിമ നന്നായിക്കഴിഞ്ഞാല്‍ പിന്നെ പേരും പെരുന്നാളുമൊന്നും ആര്‍ക്കും ബാധകമല്ല- ദിലീഷ് പറഞ്ഞു.

English summary
Who gave the title of Maheshinte Prathikaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam