»   » വിഷാദ രോഗത്തില്‍ നിന്ന് തന്നെ രക്ഷിച്ച മലയാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ മാധവന്‍ പറയുന്നു

വിഷാദ രോഗത്തില്‍ നിന്ന് തന്നെ രക്ഷിച്ച മലയാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ മാധവന്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

അടുത്തിടെ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തനിയ്ക്ക് വിഷാദ രോഗം പിടിപെട്ടതിനെ കുറിച്ച് ഒരു പൊതു പരിപാടിയില്‍ പറയുകയും പൊട്ടിക്കരയുകയും ചെയ്തത് വാര്‍ത്തയായിരുന്നു.

ആ തുറക്കാത്ത ചാക്കില്‍ ഞാന്‍ ഉണ്ടായിരുന്നു സര്‍; കാവ്യ അടൂരിനോട് പറഞ്ഞത്

എന്നാല്‍ ദീപികയ്ക്ക് മാത്രമല്ല, മിക്ക സെലിബ്രിറ്റികളും ഈ രോഗത്തെ അഭിമുഖീകരിയ്ക്കുന്നുണ്ടത്രെ. മലയാളത്തിന്റെ പ്രിയ താരം കാവ്യ മാധവനും അത്തരമൊരു ഘട്ടത്തിലൂടെ കടന്ന് പോയിരുന്നു. അന്ന് തന്നെ രക്ഷിച്ച മലാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ പറയുന്നു.

അതിശയന്റെ ലൊക്കേഷന്‍

അതിശയന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഒരിക്കല്‍ തിലകന്‍ കാവ്യയോട് ചോദിച്ചത്രെ, കാവ്യ ഇനിയെത്ര കാര്യം സിനിമയില്‍ ഉണ്ടാകും എന്ന്. ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് കാവ്യ പറഞ്ഞു.

ആ അസുഖം വരാതെ നോക്കണം

ഇനിയെത്ര കാലമുണ്ടായാലും ആ അസുഖം വരാതെ കാവ്യ ശ്രദ്ധിയ്ക്കണം എന്ന് തിലകന്‍ പറഞ്ഞു. ഏത് അസുഖം? കാവ്യയ്ക്ക് മനസ്സിലായില്ല. കൊളസ്‌ട്രോളാണോ, ബിപിയാണോ, ഷുഗറാണോ എന്നൊക്കെ കാവ്യ ചോദിച്ചു.

വിഷാദ രോഗം

എന്ത് അസുഖമാണെന്ന് വീണ്ടും കാവ്യ കൗതുകത്തോടെ ചോദിച്ചപ്പോള്‍ തിലകന്‍ പറഞ്ഞു, വിഷാദ രോഗം. ഇംഗ്ലീഷില്‍ ഡിപ്രഷന്‍ എന്ന് പറയും. ഈ ്‌സുഖം വന്നാല്‍ ഒരു മരുന്നിനും നമ്മളെ രക്ഷിക്കാന്‍ കഴിയില്ല. വിഷാദത്തില്‍ അടിമപ്പെട്ട പല സഹപ്രവര്‍ത്തകരെ കുറിച്ചും തിലകന്‍ കാവ്യയ്ക്ക് പറഞ്ഞു കൊടുത്തു.

എന്നെ രക്ഷിച്ചത് ആ വാക്കുകള്‍

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ഒരു വേല എനിക്കും അത്തരമൊരു ഘട്ടത്തെ അഭിമുഖീകരിയ്‌ക്കേണ്ടതായി വന്നു. ഭ്രാന്ത് പിടിയ്ക്കുന്ന ആ അവസ്ഥയില്‍ നിന്ന് എന്നെ രക്ഷിച്ചത് തിലകന്‍ ചേട്ടന്റെ വാക്കുകളാണെന്ന് കാവ്യ പറയുന്നു.

English summary
Kavya Madhavan says that it was veteran actor Thilakan who helped her during the times of her depression
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam