»   » മമ്മൂട്ടിയെ ചിരഞ്ജീവിയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത് നായിക!!

മമ്മൂട്ടിയെ ചിരഞ്ജീവിയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത് നായിക!!

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി. തെലുങ്കിലെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. ഈ മെഗാസ്റ്റാറുകളെ തമ്മില്‍ പരിചയപ്പെടുത്തിയത് ആരാണെന്ന് അറിയാമോ. പ്രമുഖ സംവിധായകനോ സൂപ്പര്‍ നടന്മാരോ ഒന്നുമല്ല. ഒരു പ്രമുഖ മലയാളം നടിയാണ്.

മമ്മൂട്ടി സിനിമയില്‍ വന്നിട്ട് നാല് വര്‍ഷത്തോളമായി. പക്ഷെ ഇതുവരെ ചിരഞ്ജീവിയെ പരിചയപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ ഒന്ന് കാണാനും പരിചയപ്പെടാനും മമ്മൂട്ടിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

ആയിരം അഭിലാഷങ്ങള്‍

സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ആയിരം അഭിലാഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്രാസിലെ വിജയാ ഗാര്‍ഡനില്‍ നടക്കുകയാണ്. സുകുമാരന്‍, മമ്മൂട്ടി, സോമന്‍, നെടുമുടിവേണു, മേനക തുടങ്ങിയവരാണ് അഭിനേതാക്കള്‍. തൊട്ടപ്പുറത്തെ സെറ്റില്‍ ചിരഞ്ജീവി നായകനും മാധവി നായികയുമായ ചട്ടമതോ പോരാട്ടം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങും നടക്കുന്നു.

മേനകയോട് ചോദിച്ചു

ഒരു ദിവസം മമ്മൂട്ടി മേനകയുടെ അടുത്ത് വന്നു ചോദിച്ചു, മേനകാ നിങ്ങള്‍ ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ചതല്ലേ എനിക്ക് അദ്ധേഹത്തെ ഒന്ന് പരിചയപ്പെടുത്തി തരുമോ? എന്ന്

മേനക പരിചയപ്പെടുത്തി

ചിത്രീകരണത്തിന്റെ ഇടവേളയില്‍ മേനക മമ്മൂട്ടിയേയും കൂട്ടി ചിരഞ്ജീവി ചിത്രത്തിന്റെ സെറ്റിലേക്ക് പോയി. മമ്മൂട്ടിയേയും ചിരഞ്ജീവിയേയും പരസ്പ്പരം പരിചയപ്പെടുത്തി.

മെഗാതാരങ്ങള്‍

പിന്നീട്, തെന്നിന്ത്യന്‍ സിനിമയിലെ മെഗാതാരങ്ങളായി അറിയപ്പെട്ട് നിരവധി വേദികളില്‍ ഒന്നിച്ച മമ്മൂട്ടിയും ചിരഞ്ജീവിയും ആദ്യമായി കണ്ടുമുട്ടിയതും പരിചയപ്പെട്ടതും അന്ന് മദ്രാസിലെ വിജയാ ഗാര്‍ഡനില്‍ വെച്ചായിരുന്നു

English summary
Who introduced Mammootty to Chiranjeevi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam