»   » ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക

ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക

By: Rohini
Subscribe to Filmibeat Malayalam

സമൂഹം തൊട്ടുകൂടായ്മ കല്‍പിച്ച് മാറ്റി നിര്‍ത്തിയ വിഭാഗക്കാരായിരുന്നു ഭിന്ന ലിംഗക്കാര്‍. കടന്നു ചെല്ലുമ്പോഴുള്ള അപമാനവും കളിയാക്കലുകളും ഭയന്ന് അവര്‍ പുറത്തേക്കിറങ്ങാന്‍ പോലും മടിച്ചു.

ഇതെന്റെ പുതിയ നായിക; അഞ്ജലി അമീറിനെ പരിചയപ്പെടുത്തി മമ്മൂട്ടി, ആരാണ് അഞ്ജലി അമീര്‍??

ഇപ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിയിരിയ്ക്കുന്നു. ഭിന്നലിംഗക്കാര്‍ക്ക് വോട്ടവകാശം ലഭിച്ചു. മോഡലിങ് രംഗത്തും, സിനിമാ - സീരിയലുകളിലും അവര്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. എന്തിനേറെ മമ്മൂട്ടിയുടെ നായികയായി പോലും ഇവരിലൊരാള്‍ അഭിനയിക്കുന്നു.

പേരന്‍പിലെ നായിക

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ഭിന്നലിംഗത്തില്‍പെട്ട അഞ്ജലി അമീറാണ്. മോഡലിങ് രംഗത്ത് സജീവമായിരുന്ന അഞ്ജലിയുടെ സ്വപ്‌നമായിരുന്നു ഒരു സിനിമയിലെങ്കിലും മുഖം കാണിക്കുക എന്നത്.

പതിനെട്ടാം വയസ്സില്‍ നാടുവിട്ട അഞ്ജലി

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് മോഡലിങ് നടത്തുകയായിരുന്നു അഞ്ജലി. നാട്ടില്‍ എന്തെങ്കിലും ജോലി ചെയ്യണം എന്നായിരുന്നു അഞ്ജലിയുടെ ആഗ്രഹം. എന്നാല്‍ അപമാനവും പരിഹാസനും സഹിക്കാന്‍ വയ്യാതെ 18 ആം വയസ്സില്‍ അഞ്ജലി നാടുവിട്ടു.

ദിലീപിന്റെ ചാന്ത് പൊട്ട് കാരണം

ഞാന്‍ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ദിലീപിന്റെ ചാന്ത്‌പൊട്ട് എന്ന ചിത്രം റിലീസാകുന്നത്. അതിന് ശേഷം പരിഹാസം കൂടുതലായി. മാനസികമായി അതെന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന് അഞ്ജലി പറയുന്നു.

ശസ്ത്രക്രിയ നടത്താന്‍ കാരണം

ശസ്ത്രക്രിയ നടത്തി പൂര്‍ണമായും പെണ്ണായി മാറുക എന്നത് മാത്രമായിരുന്നു പിന്നെ മുന്നിലുള്ള ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ പിച്ചയെടുക്കണം. അങ്ങനെയാണ് നാട് വിട്ടുപോയ അഞ്ജലി ലക്ഷങ്ങള്‍ കടമെടുത്ത് ശസ്ത്രക്രിയ നടത്തിയത്. പൂര്‍ണമായും സ്ത്രീ ആയ ശേഷവും അഞ്ജലിയ്ക്ക് അവഗണനകള്‍ സഹിക്കേണ്ടി വന്നുവത്രെ.

ശസ്ത്രക്രിയയ്ക്ക് ശേഷം മോഡലിങിലേക്ക്

ശസ്ത്രക്രിയ നടത്തിയ ശേഷം അഞ്ജലി മോഡലിങ് രംഗത്തേക്ക് മാറി. അവിടെയും നേരിടേണ്ടി വന്നു അവഗണന. അഞ്ജലിയുടെ സൗന്ദര്യവും ലുക്കും കണ്ട് മോഡലിങിന് വിളിക്കുന്നവര്‍ ട്രാന്‍സ്‌ജെന്റര്‍ ആണെന്ന് അറിയുമ്പോള്‍ പറഞ്ഞുവിടും. പക്ഷെ അഞ്ജലി തളര്‍ന്നില്ല. മോഡലിങിലൂടെ ഇപ്പോള്‍ സിനിമയിലുമെത്തി.

മമ്മൂട്ടി ചിത്രത്തിലെത്തിയത്

മോഡലിംഗില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും സിനിമയാണ് എന്നെ ഭ്രമിപ്പിച്ചിരുന്നത്. അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ചില തമിഴ്ചിത്രങ്ങളില്‍ അവസരം ലഭിച്ചു. തമിഴിനൊപ്പം മലയാളത്തിലും പ്രദര്‍ശനത്തിനെത്തുന്ന 'പേരന്‍പി'ല്‍ മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം അതിന്റെ തുടര്‍ച്ചയായി വന്നതാണ്- അഞ്ജലി പറഞ്ഞു.

English summary
Who is Anjali Ameer, the new heroine of Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam