»   » മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നിലാരാണെന്ന് അറിയാമോ...?

മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നിലാരാണെന്ന് അറിയാമോ...?

By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലെ ഒട്ടുമിക്ക എല്ലാ ഭാഷാപ്രയോഗങ്ഹളും പയറ്റി തെളിഞ്ഞ നടനാണ് മമ്മൂട്ടി. മമ്മൂട്ടിയെ പിന്തുടര്‍ന്ന് ദിലീപ്, ജയസൂര്യ എന്നിവരും ഭാഷ വച്ച് കളിച്ചിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരും ആ ലൈനിലേക്ക് തിരിഞ്ഞിരിയ്ക്കുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ വള്ളുവനാടന്‍ മലയാളമാണ് മഞ്ജു ഉപയോഗിക്കുന്നത്.

ദിലീപിനെ ഉപദ്രവിച്ച് മതിയായില്ലേ... രാമലീലയുടെ സുപ്രധാന രംഗങ്ങള്‍ ലീക്കായി!!


തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ സുജാത എന്ന കഥാപാത്രമായിട്ടാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. തിരുവനന്തപുരം ഭാഷയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ വള്ളുവനാടന്‍ മലയാളം. ഇത് മഞ്ജുവിനെ പഠിപ്പിച്ചത് ആരാണെന്നറിയാമോ...?


ആ ഭാഷയ്ക്ക് പിന്നില്‍

മഞ്ജുവിനെ സുജാത എന്ന കഥാപാത്രമാക്കിയതില്‍ വലിയൊരു പങ്ക് സ്മിത അംബുവിനുമുണ്ട്. സിനിമാ - നാടക നടിയും ശബ്ദ കലാകാരിയുമായ സ്മിത അംബുവാണ് ഉദാഹരണം സുജാതയിലെ ഡയലോഗ് പറയാന്‍ മഞ്ജുവിനെ സഹായിച്ചത്.


എന്റെ ചെറിയ സഹായം മാത്രം

സിനിമയുടെ ബബ്ബിങ് സമയത്താണ് തന്നെ വിളിച്ചത് എന്ന് സ്മിത പറയുന്നു. ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ മഞ്ജു ചുങ്കല്‍ചൂളയിലെ ആളുകളുമായി ഇടപഴകി, അവരുടെ സംസാര രീതിയൊക്കെ പഠിച്ചിരുന്നു. ഡബ്ബിങ് ചെയ്യുമ്പോള്‍ ഓരോ ഡയലോഗും ശ്രദ്ധിച്ച് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ട് പോയത്.


എല്ലാം കൃത്യമായിരിക്കണം

ഓരോന്നും കൃത്യമായി തന്നെ വേണമെന്ന് ആ ടീമിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിന് വേണ്ടി എത്ര സമയം ചെലവാക്കാനും സംവിധായകന്‍ ഫാന്റം പ്രവീണും നിര്‍മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും തയ്യാറായിരുന്നു എന്ന് സ്മിത പറയുന്നു.


മഞ്ജു വാര്യര്‍ എന്ന വ്യക്തി

വളരെ നിര്‍മലയായ ഒരാളാണ് മഞ്ജു വാര്യര്‍ എന്ന വ്യക്തി. സ്വഭാവത്തില്‍, പ്രത്യേകിച്ച് സംസാരത്തില്‍. സൗമ്യതയും ബഹുമാനവുമുണ്ട്. ഉച്ചത്തില്‍ സംസാരിക്കില്ല. വാക്കുകള്‍ നന്നായി ഉച്ചരിയ്ക്കും. ഭാഷാ ശുദ്ധിയുണ്ട്. എന്നാല്‍ സുജാത എന്ന കഥാപാത്രത്തിന് ഇതൊന്നും വേണ്ട ന്നെ് സ്മിത പറഞ്ഞു


English summary
Who IS behind Manju Warrier's language in Udaharan Sujatha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam