മമ്മൂട്ടി മോഹന്‍ലാലിനെക്കാള്‍ നല്ല നടനാണെന്ന് പറയുന്നതിന്റെ കാരണങ്ങള്‍
മലയാളികള്‍ക്ക് ഇപ്പോഴും തീര്‍ത്തു പറയാന്‍ കഴിയാത്ത ഒരുത്തരമാണ് മലയാളത്തിലെ മികച്ച നടന്‍ ആരാണെന്ന്. മമ്മൂട്ടിയോ മോഹന്‍ലാലോ മികച്ച നടനെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരുത്തരം കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ എന്ത് പ്രശ്‌നവും ഉണ്ടാക്കുകയും ഏത് പ്രശ്‌നത്തിനും പരിഹാരം കാണുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ ഈ ആശ്യകുഴപ്പത്തിനും ഒരുത്തരം കണ്ടെത്തി.
മമ്മൂട്ടിയാണത്രെ മോഹന്‍ലാലിനെക്കാള്‍ മികച്ച നടന്‍. അതിനുള്ള കാരണവും ഈ കണ്ടെത്തല്‍ നടത്തിയവര്‍ സ്ഥരീകരിക്കുന്നുണ്ട്. മമ്മൂട്ടി മോഹന്‍ലാലിനെക്കാള്‍ നല്ല നടനാണെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കൂ.

മോഹന്‍ലാലിനെക്കാള്‍ നല്ല നടനാണോ മമ്മൂട്ടി??
മോഹന്‍ലാല്‍ ചെയ്യുന്ന എല്ലാ തരം ചിത്രത്തിലും അദ്ദേഹത്തിനൊപ്പമോ അതിന് മുകളിലോ സ്‌കോര്‍ ചെയ്യാന്‍ ഒരു നടനുണ്ടാകും. ആക്ഷന്‍ മൂവിയായ സ്ഫടികത്തിലും നരസിംഹത്തിലും തിലകന്‍. ഹാസ്യചിത്രമായ നാടോടിക്കാറ്റില്‍ ശ്രീനിവാസന്‍, കിലുക്കത്തില്‍ ജഗതി ശ്രീകുമാര്‍. ആര്‍ട്ട് മൂവിയാണെങ്കില്‍ സ്പിരിറ്റില്‍ നന്ദുവും ഇരുവറില്‍ പ്രകാശ് രാജും. സെന്റിമെന്റാണെങ്കിലുമുണ്ട് വെല്ലാന്‍ ആളുകള്‍. കിരീടത്തിലെ തിലകന്‍, ഭരതത്തിലെ നെടുമുടി

മോഹന്‍ലാലിനെക്കാള്‍ നല്ല നടനാണോ മമ്മൂട്ടി??
മമ്മൂട്ടിയുടെ ഇതേ തരത്തിലുള്ള ചിത്രമെടുത്തു പരിശോധിക്കുക. ആക്ഷന്‍ മൂവിയായ ദി കിംഗ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഒരു സിബിഐ ഡയറിക്കുറിപ്പ്. രാജമാണിക്യം പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് പോലുള്ള ഹാസ്യ ചിത്രങ്ങള്‍. ആര്‍ട്ട് മൂവിയാണെങ്കില്‍ ഒരു വടക്കന്‍ വീരഗാഥ, വിധേയന്‍ അമരം. സെന്റില്‍മെന്റല്‍ സിനിമയായ വാത്സല്യം, തനിയാവര്‍ത്തനം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരും വന്നിട്ടില്ല.

മോഹന്‍ലാലിനെക്കാള്‍ നല്ല നടനാണോ മമ്മൂട്ടി??
മിക്ക സിനിമകളിലും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച് നിഷ്പ്രഭരായ ഒത്തിരി നടന്മാരുണ്ട്. തിലകന്‍, മുകേഷ് (തനിയാവര്‍ത്തനം, മുരളി (അമരം), സിദ്ധിഖ് (വാത്സല്യം), സുരേഷ് ഗോപി (വടക്കന്‍ വീരഗാഥ, പപ്പയുടെ സ്വന്തം അപ്പൂസ്), ജയറാം(ധ്രുവം), മോഹന്‍ലാല്‍ (അതിരാത്രം), പൃഥ്വിരാജ് (പോക്കിരി രാജ), മധു (സാമ്രാജ്യം), ദിലീപ് (കളിയൂഞ്ഞാല്‍) തുടങ്ങി നീളുന്നു ആ നിര

മോഹന്‍ലാലിനെക്കാള്‍ നല്ല നടനാണോ മമ്മൂട്ടി??
മോഹന്‍ലാലിന്റെ ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കുന്ന ഭരതം, രാജാവിന്റെ മകന്‍, ദേവാസുരം ഇതിലെ റോളുകള്‍ മോഹന്‍ലാലിനെ പോലെ കൈകാര്യം ചെയ്യുവാന്‍ മമ്മൂട്ടിക്ക് കഴിയും എന്നാണ് മറ്റൊരു അവകാശവാദം. ഭരതം-തനിയാവര്ത്തനം, ദേവാസുരം-ധ്രുവം, രാജാവിന്റെ മകന്‍- സാമ്രാജ്യം, കിരീടം-വാത്സല്യം തുടങ്ങിയ ചിത്രങ്ങളാണ് ഇതിനായി ഉദാഹരിക്കുന്നത്.

മോഹന്‍ലാലിനെക്കാള്‍ നല്ല നടനാണോ മമ്മൂട്ടി??
പക്ഷെ മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, പഴശിരാജ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, രാജമാണിക്യം, വിധേയന്‍, പാലേരി മാണിക്യം, പ്രാഞ്ചിയെട്ടന്‍ & സൈന്റ് ഇതിലെ റോളുകള്‍ മമ്മൂട്ടിയുടെ അത്രയും ഭംഗിയക്കുവാന്‍ മോഹന്‍ലാലിനു കഴിയുകയില്ല എന്നാണ് പറയുന്നത്.


Click it and Unblock the Notifications